കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂൺ 30 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും. തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പാടത്തുംക്കുഴി ട്രാൻസ്ഫോർമറിൽ രാവിലെ 09:00 മുതൽ 05:30 വരെ വൈദ്യുതി മുടങ്ങും. കറുകച്ചാൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നെടുകുഴി, 12-ാം മൈൽ, ഐക്കുളം, ചേർക്കോട്ട്, കേള ചന്ദ്ര എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും
ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ കരിപ്പ, നവജീവൻ, ഉണ്ണി ബസാർ, പരിത്രാണ, ഓൾഡ് എം സി റോഡ് എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ വരുന്ന കൺസ്യൂമറുകൾക്ക് രാവിലെ 9 മണി മുതൽ വൈകിട്ട് 5.30 മണി വരെ വൈദ്യുതി മുടങ്ങും. പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കെ ജി കോളേജ്, കടവുംഭാഗം എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5.00 മണി വരെ യും പൂതകുഴി, കന്നുവെട്ടി, മുളേക്കുന്നു, കിളിമല എന്നീ ഭാഗങ്ങളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും. വാകത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള പന്നിക്കൊട്ടുപാലം, ചക്കഞ്ചിറ,കൈതളാവ്, മാമ്പഴക്കുന്ന്, ഓട്ടപ്പുന്നക്കൽ, ഇരവുചിറ, ഇരവുചിറ ടവർഎന്നീ ട്രാൻസ്‌ഫോർമറുകളിൽ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ, മന്നം ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 8:00 മണി മുതൽ വൈകിട്ട് 3:00 മണി വരെ വൈദ്യുതി മുടങ്ങും. തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള കൊച്ചു റോഡ് നമ്പർ വൺ, കൊച്ചു റോഡ് നമ്പർ ടു, എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9 മണി മുതൽ ഉച്ചക്ക് 1 മണി വരെയും മാലൂർക്കാവ് ട്രാൻസ്ഫോമറിന്റെ പരിധിയിൽ ഉച്ചയ്ക്ക് 1 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.
മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മണർകാട് ടൗൺ, ഓൾഡ് കെ.കെ. റോഡ്, കെ പി എൽ, ഫാൻസി തെങ്ങും തുരുത്തേൽ , മേപിൾസ് വില്ല രാജ് റസിഡൻസി, മെർലിൻ, തെംസൺ,പഴയിടത്തു പടി, മൗണ്ട് മേരി, ജോൺ ഓഫ് ഗോഡ്, ജേക്കബ് ബേക്കറി, ജെയ്കോ ,പള്ളിക്കുന്ന്, ലൈഫ് മിഷൻ ട്രാൻസ്ഫോമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും. അയർക്കുന്നം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന എട്ടുപറ, മാലക്‌സി ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെയും ഒറവയ്ക്കൽ, ഒറവയ്ക്കൽ മില്ല്,വടക്കൻ മണ്ണൂർ ട്രാൻസ്ഫോർമറുകളിൽ ഉച്ചയ്ക്കു 1.30 മുതൽ വൈകിട്ട് 5 മണി വരെയും ഭാഗികമായി വൈദ്യുതി മുടങ്ങും.