കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഫെബ്രുവരി 26 ബുധനാഴ്ച വൈദ്യുതി മുടങ്ങും. കോട്ടയം സെൻട്രൽ സെക്ഷൻ പരിധിയിലുള്ള തെക്കുംഗോപുരം,ശീമാട്ടി കോട്ടേഴ്സ് ,ഓൾഡ് ബോട്ട് ജെട്ടി,ശ്രീനിവാസ അയ്യർ റോഡ്,കൗമുദി റോഡ്,കെഎസ്ആർടിസി സ്റ്റാൻഡ് ,പള്ളിപ്പുറത്ത് കാവ്,കോടിമത തുടങ്ങിയ ഭാഗങ്ങളിൽ രാവിലെ 6 മണി മുതൽ 2 മണി വരെ വൈദ്യുതി മുടങ്ങും. തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ജെസ്സ് ട്രാൻസ്ഫോർമറിൽ രാവിലെ 09:30 മുതൽ 05:00 വരെ വൈദ്യുതി മുടങ്ങും. പൈക ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വിവിധ ഭാഗങ്ങളിൽ രാവിലെ 09:30 മുതൽ 05:00 വരെ വൈദ്യുതി മുടങ്ങും.
Advertisements