കുമരകം : കുമരകം കലാഭവൻ്റെ ആഭിമുഖ്യത്തിൽ കലാ -സാംസ്കാരിക കൂട്ടായ്മയുടെ ഭാഗമായ കലാഭവൻ പാട്ട്കൂട്ടം ഒന്നാം വാർഷികം ഡിസംബർ 15 ഞായറാഴ്ച 2 പി എമ്മിന് കുമരകം പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ ഹൃദയരാഗം എന്ന പേരിൽ സംഘടിപ്പിക്കുന്നു.കവിയും നിരൂപകനുമായ ഡോ: രാജു വള്ളിക്കുന്നം പാട്ടുകൂട്ടം വാർഷികം ഉദ്ഘാടനം ചെയ്യും.ഹൃദയത്തെ തൊടുന്ന മാന്ത്രികതയായ സംഗീതം , ഹൃദയരാഗം ലൈവ് ഓർക്കസ്ട്രയിലൂടെ ഏതു ഗാനവും ഏവർക്കും ആലപിക്കുന്നതിന് കുമരകം കലാഭവൻ സംഗീതകൂട്ടായ്മയിൽഅവസരം ഒരുക്കിയിരിക്കുകയാണെന്ന് കലാഭവൻ പ്രസിഡണ്ട് എം എൻ ഗോപാലൻ ശാന്തിയും സെക്രട്ടറി എസ് ഡി പ്രേംജിയും അറിയിച്ചു.
Advertisements