കുമരകം ശ്രീകുമാരമംഗലം ക്ഷേത്രോത്സവം മികവുറ്റ രീതിയിൽ നടത്തുന്നതിന് എല്ലാവരും മുൻകൈയ്യെടുക്കണം : മന്ത്രി വി എൻ വാസവൻ

കുമരകം : കുമരകം
ശ്രീകുമാരമംഗലം ക്ഷേത്രത്തിലെ
തിരുവുത്സവം
മികവുറ്റ രീതിയില്‍ നടത്തുന്നതിന് ബന്ധപ്പെട്ട വകുപ്പ് മേലധികാരികളും മുൻകൈയെടുക്കണമെന്ന് മന്ത്രി വി എൻ വാസവൻ.

Advertisements

ഏപ്രിൽ 3 മുതൽ 10 വരെ നടക്കുന്ന ഉത്സവ ദിവസങ്ങളിൽ ഭക്ഷണം, വെള്ളം വിതരണം എന്നിവയില്‍ അതീവ ശ്രദ്ധ വേണം. വിതരണം ചെയ്യുന്ന ഭക്ഷണ പദാര്‍ത്ഥങ്ങളുടെ ഗുണമേന്മ ഉറപ്പാക്കുന്നതിന് പ്രത്യേക പരിശോധനയുണ്ടാകും. ആവശ്യമായ പോലീസ്, എക്സൈസ് ഫോഴ്സിൻ്റെ സേവനം കാലേകൂട്ടി ലഭ്യമാക്കും. ഫയർഫോഴ്സ് യൂണിറ്റിൻ്റെ സേവനമുണ്ടാകും. വൈദ്യുതി, ശുദ്ധജലം എന്നിവ
മുടക്കം വരാതെ വിതരണം ചെയ്യണമെന്നും, ആംബുലൻസ് സർവീസ് ഉറപ്പാക്കണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകി. അഭയം ആംബുലൻസും ഹെൽപ് ഡെസ്ക്കിൻ്റെയും സേവനം ക്ഷേത്രമൈതാനിയിൽ ഉണ്ടാകുമെന്നും പറഞ്ഞു. അടിയന്തിര ചികിത്സാ ആവശ്യങ്ങൾക്കായി ആരോഗ്യ വകുപ്പിൻ്റെ മെഡിക്കൽ സംഘത്തിൻ്റെയും, ലഹരി ഉപയോഗം നിയന്ത്രിക്കുന്നതിന്നായി
മഫ്തിയിലുള്ള എക്സൈസ് സേവനം കുമരകത്ത് ലഭ്യമാക്കണമെന്ന ദേവസ്വം ഭാരവാഹികളുടെ ആവശ്യം പരിഗണിക്കാമെന്ന് മന്ത്രി പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിവിധ സർക്കാർ വകുപ്പുകൾ സ്വീകരിക്കേണ്ട ക്രമീകരണങ്ങൾ സംബന്ധിച്ച് തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനായി മന്ത്രി വി എൻ വാസവൻ്റെ അദ്ധ്യക്ഷതയിൽ കുമരകം ശ്രീകുമാരമംഗലം ദേവസ്വം ഓഫീസിൽ വച്ച് കൂടിയ യോഗത്തിൽ തീരുമാനമായി.
യോഗത്തിൽ സബ്ബ് കളക്ടർ ഡി രഞ്ജിത്ത്,
കോട്ടയം തഹസിൽദാർ , ഡിവൈഎസ്പി കോട്ടയം, പ്രസിഡൻറ്, സെക്രട്ടറി കുമരകം ഗ്രാമപഞ്ചായത്ത്, ജില്ലാ മെഡിക്കൽ ഓഫീസർ കോട്ടയം,
എസ് എച്ച് ഒ കുമരകം പോലീസ് സ്റ്റേഷൻ, വില്ലേജ് ഓഫീസർ കുമരകം,എക്സിക്യൂട്ടീവ് എഞ്ചിനീയർ വാട്ടർ അതോറിറ്റി കോട്ടയം,എക്സിക്യൂട്ടീവ് എഞ്ചിനീയർ കെഎസ്ഇബി കോട്ടയം ,ഡിടിഒ കെഎസ്ആർടിസി, എക്സിക്യൂട്ടീവ് എഞ്ചിനീയർ പൊതുമരാമത്ത് വകുപ്പ് കോട്ടയം,റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ കോട്ടയം, കോട്ടയംഭക്ഷ്യ സുരക്ഷ ഓഫീസർ കോട്ടയം,ജില്ലാ ലീഗൽ മെട്രോളജി ഓഫീസർ ,കോട്ടയം സർക്കിൾ ഇൻസ്പെക്ടർ എക്സൈസ്, ജില്ലാ ഫോറസ്റ്റ് ഓഫീസർ ശ്രീകുമാരമംഗലം ദേവസ്വം പ്രസിഡൻറ് എ കെ ജയപ്രകാശ് സെക്രട്ടറി കെ പി ആനന്ദക്കുട്ടൻ എന്നിവർ പങ്കെടുത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.