കുറവിലങ്ങാട് മൂന്ന് നോമ്പ് തിരുനാൾ ഉദ്യോഗസ്ഥ, ജനപ്രതിനിധി സംഗമം നടത്തി

കുറവിലങ്ങാട്: മൂന്ന് നോമ്പ് തിരുനാളുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും യോഗം ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തി. മോൻസ് ജോസഫ് എംഎൽഎയുടെ നിർദ്ദേശപ്രകാരം പാലാ ആർഡിഒ കെ.പി ദീപയാണ് മീറ്റിംഗ് വിളിച്ചുചേർത്തത്. അനേകായിരങ്ങളെത്തുന്ന തിരുനാളെന്ന നിലയിൽ വിവിധ വകുപ്പുകൾ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് നടപ്പിലാക്കും. ആർച്ച്പ്രീസ്റ്റ് റവ.ഡോ. അഗസ്റ്റിയൻ കൂട്ടിയാനിയിൽ, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു ജോൺ, പഞ്ചായത്ത് പ്രസിഡന്റുമാരായ മിനി മത്തായി, ബെൽജി ഇമ്മാനുവൽ, ത്രേസ്യാമ്മ സെബാസ്റ്റ്യൻ, അംബിക സുകുമാരൻ, ജില്ലാ പഞ്ചായത്തംഗങ്ങളായ നിർമ്മല ജിമ്മി, പി.എം മാത്യു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ. സിന്ധുമോൾ ജേക്കബ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പി.സി കുര്യൻ, സിൻസി മാത്യു, കൊച്ചുറാണി സെബാസ്റ്റ്യൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അൽഫോൻസാ ജോസഫ്, പള്ളിയോഗം സെക്രട്ടറി ബെന്നി കോച്ചേരി തുടങ്ങിയവർ പ്രസംഗിച്ചു.

Advertisements

വൈക്കം ഡിവൈഎസ്പി സിബിച്ചൻ ജോസഫ്, കൂടല്ലൂർ സാമൂഹികാരോഗ്യകേന്ദ്രത്തിലെ ഡോ. സിജി വർഗീസ്, വില്ലേജ് ഓഫീസർ പ്രിൻസ് വർഗീസ്, ഫയർഫോഴ്‌സ്, എക്‌സൈസ്, കെഎസ്ഇബി, കെഎസ്ആർടിസി, പഞ്ചായത്ത്, പൊതുമരാമത്ത്, മോട്ടോർ വാഹനവകുപ്പ്, ആരോഗ്യം, മൃസംരക്ഷണം, ഭക്ഷ്യസുരക്ഷ, ഭക്ഷ്യസിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ ക്രമീകരണങ്ങൾ വിശദീകരിച്ചു. പ്രധാന തീരുമാനങ്ങൾ200 പേരടങ്ങളുന്ന പോലീസ് സേനയുടെ സേവനം തിരുനാളിൽ ലഭ്യമാക്കുംപഞ്ചായത്തിന്റെ നേതൃത്വത്തിൽ ശുചീകരണപ്രവർത്തനങ്ങളും ക്ലോറിനേഷനും നടത്തും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എം.സി റോഡിൽ കുര്യനാട് മുതൽ പകലോമറ്റം വരേയും പാലാ- വൈക്കം റോഡിൽ തോട്ടുവ വരേയും റോഡിന്റെ വശങ്ങൾ ശുചീകരിച്ച് കാൽനടയാത്രയ്ക്കുള്ള സൗകര്യമൊരുക്കം. വൈദ്യുതി വകുപ്പിന്റെ ക്രമീകരണങ്ങൾ ഫെബ്രുവരി അഞ്ചിന് മുൻപ് പൂർത്തീകരിക്കും. ബൈപ്പാസ് റോഡിൽ ഗതാഗതതടസം സൃഷ്ടിക്കുന്ന പോസ്റ്റ് പഞ്ചായത്തുമായി ചേർന്ന് മാറ്റി സ്ഥാപിക്കും. ഇടയാലി റോഡ് ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ അറ്റകുറ്റപ്പണികൾക്കുള്ള സാധ്യത പരിശോധിക്കും. ഇതിനായി പഞ്ചായത്ത് കമ്മിറ്റി തീരുമാനമെടുത്ത് റവന്യൂവകുപ്പിന് കൈമാറും. കടുവാക്കുഴി-നെച്ചിമറ്റം, കുര്യം -മടേകുന്ന് റോഡുകളുടെ അറ്റകുറ്റപ്പണികൾ നടത്താൻ പരിശോധിക്കും.

കുറവിലങ്ങാട് ബൈപ്പാസ് റോഡ് ബഹിഷ്‌കരിക്കുന്ന ബസുകൾക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടപടി സ്വീകരിക്കും. ഇതിനായി പോലീസും മോട്ടോർവാഹനവകുപ്പും ചേർന്ന് പ്രവർത്തിക്കും. കെഎസ്ആർടിസി ഓപ്പറേറ്റിംഗ് സെന്റർ പ്രവർത്തിപ്പിച്ച് സർവീസുകൾ നടത്താനും കടപ്പൂർ, കുടുക്കമറ്റം ചായംമാവ് റോഡിൽ പ്രത്യേക സർവീസ് നടത്താനും ആവശ്യപ്പെടും. ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന കടകളുടെ പ്രവർത്തനത്തിൽ ആരോഗ്യവകുപ്പ് സുരക്ഷ ഉറപ്പാക്കും. എം.സി റോഡിൽ നടപ്പാത കൈയ്യേറിയുള്ള വ്യാപാരം നിരോധിക്കും. ഉത്സവമേഖലയായും യാചകനിരോധിത മേഖലയായും പ്രഖ്യാപിക്കും.

Hot Topics

Related Articles