കോഴിക്കോട് സ്കൂൾ വിദ്യാർത്ഥിയെ പീഡിപ്പിച്ചു : പത്തൊൻപതുകാരൻ പിടിയിൽ

കോഴിക്കോട് : സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പത്തൊമ്പതുകാരനെ മാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് പയമ്പ്ര സ്വദേശി തോട്ടപ്പാട്ട്ചാലില്‍ അബിന്‍ സന്തോഷ് ആണ് പിടിയിലായത്. ഇയാളെ പോക്‌സോ വകുപ്പ് ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.

Advertisements

2024 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പതിനേഴുകാരിയായ വിദ്യാര്‍ത്ഥിനിയെ നരിക്കുനി എന്ന സ്ഥലത്ത് വെച്ച് അബിന്‍ പീഡിപ്പിച്ചുവെന്നാണ് പരാതി. പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ മാവൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. ഇന്‍സ്‌പെക്ടര്‍ രാജേഷിന്റെ നേതൃത്വത്തില്‍ എഎസ്‌ഐ സിന്ധു, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ കൃഷ്ണന്‍കുട്ടി, സിവില്‍ പൊലീസ് ഓഫീസര്‍ സജിത്ത് എന്നിവര്‍ ചേര്‍ന്ന് മാവൂരില്‍ നിന്നാണ് അബിന്‍ സന്തോഷിനെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Hot Topics

Related Articles