ജില്ലാ ലൈബ്രറി കൗൺസിൽബാബു കെ ജോർജ് പ്രസിഡൻ്റ്ബി ഹരികൃഷ്ണൻ സെക്രട്ടറി

ഫോട്ടോ ക്യാപ്ഷൻ
കോട്ടയം ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് ആയി തിരഞ്ഞെടുക്കപ്പെട്ട ബാബു കെ ജോർജിനേയും സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ബി.ഹരികൃഷ്ണനേയും സിപിഐ ജില്ലാ സെക്രട്ടറി അഡ്വ.വി.ബി.ബിനുവും സിപിഎം ഏരിയാ സെക്രട്ടറി
ബി ശശികുമാറും ഹാരാർപ്പണം നടത്തി സ്വീകരിക്കുന്നു

Advertisements

കോട്ടയം :
കോട്ടയം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് ആയി പാലാ മേവട സുഭാഷ് ലൈബ്രറിയിലെ ബാബു കെ ജോർജിനേയും സെക്രട്ടറിയായി പനമറ്റം ദേശീയവായനശാലയിലെ ബി ഹരികൃഷ്ണനേയും തിരഞ്ഞെടുത്തു.
കോട്ടയം ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ആയിരുന്നു റിട്ടേണിങ്ങ് ഓഫീസർ.
വൈസ് പ്രസിഡൻ്റ്ആയി വൈക്കം
പി കൃഷ്ണപിള്ള സ്മാരക ലൈബ്രറിയിലെ കെ.ആർ.
ബീനാകുമാരിയേയും ജോയിൻ്റ് സെക്രട്ടറിയായി പള്ളം ടാഗോർ ലൈബ്രറിയിലെ ബി ശശികുമാറിനേയും തിരഞ്ഞെടുത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തിരഞ്ഞെടുക്കപ്പെട്ട പ്രസിഡൻ്റിനേയും സെക്രട്ടറിയേയും സിപിഐ ജില്ലാ സെക്രട്ടറി അഡ്വ.വി.ബി.ബിനുവും സിപിഎം ഏരിയാ സെക്രട്ടറി ബി ശശികുമാറും ഹാരമണിയിച്ചു സ്വീകരിച്ചു.യോഗത്തിൽ അഡ്വ.എൻ.ചന്ദ്ര ബാബു അദ്ധ്യക്ഷതവഹിച്ചു.ബാബു കെ ജോർജ് സിപിഐ കോട്ടയം ജില്ലാ എക്സിക്യൂട്ടീവ് അംഗമാണ്.

Hot Topics

Related Articles