ചിരവത്തറ ആൻഡ്രൂസ് കോർ എപ്പിസ്കോപ്പയുടെഅനുസ്മരണ സമ്മേളനം 20ന്

തിരുവഞ്ചൂർ: മണർകാട് – തിരുവഞ്ചൂർ പ്രദേശങ്ങളിലെ വിവിധ സാമൂഹിക, സാംസ്കാരിക, സാമുദായിക മേഖലകളിലെ നിറസാന്നിധ്യമായിരുന്ന ചിരവത്തറ ആൻഡ്രൂസ് കോർ എപ്പിസ്കോപ്പയുടെ ഒന്നാം ചരമവാർഷിക ദിനമായ മാർച്ച് 20ന് തിരുവഞ്ചൂർ വൈഎംസിഎയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനം നടത്തും. മണർകാട് കത്തീഡ്രൽ സഹവികാരിയായും പ്രോഗ്രാം കോർഡിനേറ്ററായും സേവനം അനുഷ്ടിച്ചിരുന്ന ചിരവത്തറ ആൻഡ്രൂസ് കോർ എപ്പിസ്കോപ്പ യാക്കോബായ സുറിയാനി സഭയുടെ തിരുവഞ്ചൂർ, നീലിമംഗലം, തിരുവനന്തപുരം പാളയം, വെള്ളൂർ മുതലായ സ്ഥലങ്ങളിലെ പള്ളികളിൽ വൈദിക ശുശ്രൂഷ നിർവഹിച്ചിട്ടുണ്ട്. വൈഎംസിഎ ഉൾപ്പെടെയുള്ള പ്രസ്ഥാനങ്ങളുടെ നേതൃസ്ഥാനത്തും ‘നാലുമണിക്കാറ്റ്’ പോലെയുള്ള വിവിധ സാംസ്കാരിക പ്രസ്ഥാനങ്ങളുടെ നേതൃസ്ഥാനവും വഹിച്ചിരുന്ന അദ്ദേഹം 14 വർഷം തിരുവഞ്ചൂർ വൈഎംസിഎയുടെ രക്ഷാധികാരിയായിരുന്നു.

Advertisements

മാർച്ച് 20ന് വൈകുന്നേരം 6.30ന് ചിരവത്തറ ആൻഡ്രൂസ് കോർ എപ്പിസ്കോപ്പയുടെ തിരുവഞ്ചൂരുള്ള ഭവനാംഗണത്തിൽ നടത്തപ്പെടുന്ന അനുസ്മരണ സമ്മേളനത്തിൽ ക്നാനായ അതിഭദ്രാസനം റാന്നി മേഖലാധിപൻ കുറിയാക്കോസ് മോർ ഇവാനിയോസ് മെത്രാപ്പോലീത്ത, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, മണർകാട് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. ബിജു, വൈ.എം.സി.എ. കേരള റീജിയൻ ചെയർമാൻ പ്രഫ. അലക്സ് തോമസ്, എന്നിവരും വിവിധ പള്ളികളുടെ വികാരിമാരും സാംസ്കാരിക-രാഷ്ട്രീയ നേതാക്കന്മാരും പ്രസംഗിക്കും. സമ്മേളനത്തിന്റെ ക്രമീകരണങ്ങൾ തിരുവഞ്ചൂർ വൈഎംസിഎ പ്രസിഡന്റ് ഷെവ. ഉമ്മച്ചൻ വേങ്കടത്ത്, സെക്രട്ടറി ഷിബു നങ്ങേരാട്ട് എന്നിവർ നേതൃത്വം നൽകും.

Hot Topics

Related Articles