കോട്ടയം : കോട്ടയം നിയോജക മണ്ഡലത്തിലെ വിവിധ റോഡുകൾക്ക് 2.43 കോടി രൂപ അനുവദിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എയാണ് റോഡ് നവീകരണത്തിന് തുക അനുവദിച്ചത്. കുഴിമറ്റം പള്ളിക്കടവ് കാവനാടി റോഡ്-45 ലക്ഷം, കുഴിമറ്റം പള്ളിക്കവല കൂമ്പാടി കാര്യക്കുളം റോഡ്-45 ലക്ഷം, സദനം കവല എൻ.എസ്. എസ്. എച്ച്. എസ് തുരുത്തിപ്പള്ളി റോഡ്-45 ലക്ഷം, സായിപ്പുക്കവല സി.എം.എസ്.എൽ.പി സ്ക്‌കൂൾ റോഡ്-15 ലക്ഷം, മുണ്ടയ്ക്കൽ കാലായിക്കവല ദിവാൻപുരം റോഡ്-40 ലക്ഷം, ദിവാൻകവല കാലിയിക്കവല റോഡ്- 30 ലക്ഷം, കാട്ടാമ്പാക്ക് പൂവൻതുരുത്ത് കല്ലുങ്കൽകടവ് റോഡ്-30 ലക്ഷം, പൂവൻതുരുത്ത് ഗവ:എൽ.പി. എസ് ലക്ഷം വീട് കടുവാക്കുളം റോഡ് – 20 ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചത്. തുക അനുവദിച്ച തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ യെ കോട്ടയം ഈസ്റ്റ് കോൺഗ്രസ് ബ്ളോക്ക് കമ്മിറ്റി അനുമോദിച്ചു.