കോട്ടയം: ഭാര്യയുമായി ബന്ധത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് യുവാവിൻറെ അടിയേറ്റ് പാദുവാ സ്വദേശി മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മറ്റക്കര സ്വദേശിയായ യുവാവിനെ പള്ളിക്കത്തോട് പോലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാത്രി പത്തരയോടെ പാദുവയിൽ ആയിരുന്നു അക്രമ സംഭവങ്ങൾ. പാദുവ തെക്കേക്കുന്നേൽ രതീഷ് (42) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മറ്റക്കര ആനിക്കുന്നേൽ വീട്ടിൽ ശ്രീജിത്തിനെ (27) പോലീസ് കസ്റ്റഡിയിൽ എടുത്തു.
ശനിയാഴ്ച രാത്രി 10.30 ന് പാദുവയിലെ രതീഷിൻ്റെ വീടിന് സമീപം ആയിരുന്നു അക്രമ സംഭവങ്ങൾ. രതീഷിൻ്റെ ഭാര്യയുമായി ശ്രീജിത്തിന് ബന്ധം ഉണ്ട് എന്ന പരാതി ഉയർന്നിരുന്നു. ഇതു സംബന്ധിച്ച് രതീഷ് നേരത്തെ പരാതിയും നൽകിയിരുന്നു. ഇതു സംബന്ധിച്ച് ഇരുവരും തമ്മിൽ തർക്കവും നില നിന്നിരുന്നു. മരണ വീട്ടിൽ പോയ ശേഷം മടങ്ങി എത്തിയ രതീഷിനെ കാത്ത് പ്രതി വീടിന് സമീപം പതുങ്ങി ഇരിക്കുകയായിരുന്നു. രതീഷ് രാത്രി 10.30 വീട്ടിലേയ്ക്ക് കയറുന്നതിനിടെ ശ്രീജിത്ത് പതിയിരുന്ന് അക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ ശ്രീജിത്ത് വീണ് കിടക്കുന്ന വിവരം രാത്രി വൈകിയാണ് നാട്ടുകാർ അറിഞ്ഞത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്ന് , നാട്ടുകാർ വിവരം പള്ളിക്കത്തോട് പോലീസിനെ അറിയിച്ചു. പൊലീസ് എത്തി പ്രാഥമിക പരിശോധന നടത്തി പ്രതിയ്ക്കായി അന്വേഷണം ആരംഭിച്ചു. ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദിൻ്റെ നിർദേശ പ്രകാരം കാഞ്ഞിരപ്പള്ളി ഡി വൈ എസ് പി , പള്ളിക്കത്തോട് എസ് എച്ച് ഒ കെ പി തോംസൺ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തി രാത്രി തന്നെ പ്രതിയെ കസ്റ്റഡിയിൽ എടുത്തു. രതീഷിൻ്റെ മുതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.