കോട്ടയം : ആറരയ്ക്ക് എത്തുമെന്ന് അറിയിച്ചു ഡോക്ടർ, ഏഴര കഴിഞ്ഞിട്ടും എത്തിയില്ല.. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി ഗൈനക്കോളജി വിഭാഗത്തിൽ ഒരു മണിക്കൂറായി നവജാത ശിശുക്കളും ആയി നിന്നുവലഞ്ഞ് രോഗികളും കൂട്ടിരിപ്പുകാരും. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നവജാത ശിശുക്കളെ പരിശോധിക്കുന്ന വിഭാഗത്തിലാണ് രാവിലെ ഡോക്ടർമാർ എത്താത്തത്. ആറരയ്ക്ക് രോഗികളുടെ കുട്ടിരിപ്പുകാരോട് കുട്ടികളുമായി എത്തണമെന്ന് അറിയിച്ചിരുന്നത്. ഇത് അനുസരിച്ച് പലരും അഞ്ചരയോടെ തന്നെ ഇവിടെ എത്തി.
എന്നാൽ , രോഗികൾ എത്തി നിരനിരയായി നിന്നിട്ട് പോലും ഡോക്ട മാർ ആരും തന്നെ എത്തിയില്ല എന്നാണ് പരാതി. അമ്മയുടെ പാൽ മാത്രം കുടിക്കുന്ന നവജാത ശിശുക്കളാണ് ഇവിടെ ഉള്ളത്. ഒരു മണിക്കൂറും നിന്നതോടെ കുട്ടികളിൽ പലരും കരയുകയും അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തു. ഇതോടെ കൂട്ടിരിപ്പുകാർക്ക് കുട്ടികളെയുമായി മാതാവിന്റെ അടുത്തേയ്ക്ക് മടങ്ങി പോകേണ്ടി വന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇവിടെ ഡോക്ടർമാരെ കാണാൻ ക്യൂ നിൽക്കുന്നത് ആദ്യം വരുന്നതിന്റെ അടിസ്ഥാനത്തിലാണ്. എന്നാൽ , കുട്ടികളെയുമായി മടങ്ങി പോകുന്നവർക്ക് ഈ മുൻഗണന നഷ്ടമാകുന്നതായി പരാതി ഉണ്ട്. ഈ സാഹചര്യത്തിൽ ഡോക്ടർമാർ സമയത്ത് എത്തിച്ചേരണമെന്ന ആവശ്യമാണ് ഉയരുന്നത്.