കോട്ടയം: മെഡിക്കൽ കോളജ് ആശുപ്രത്രിയിലെ ശുചിമുറി കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണപ്പെട്ട തലയോലപറമ്പ് സ്വദേശി ഡി.ബിന്ദുവിന്റെ കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ച ധനസഹായം പത്തുലക്ഷം രൂപ ബിന്ദുവിൻ്റെ ബന്ധുക്കൾക്ക് കൈമാറി 10 ലക്ഷം രൂപയുടെ ചെക്ക്
കേരള സഹകരണ ദേവസ്വം തുറമുഖ വകുപ്പു മന്ത്രി വിഎൻ വാസവൻ ഉമ്മാകുന്നിലുള്ള ബിന്ദുവിൻ്റ വീട്ടിലെത്തി മാതാവ് സീതാലക്ഷ്മിക്ക് കൈമാറി. സർക്കാർ നൽകിയ എല്ലാ ഉറപ്പുകളും പാലിച്ചു കഴിഞ്ഞു. മകൾ നവമിക്ക് മെഡിക്കൽ കോളജിൽ മികച്ചചികിൽസ നൽകി.
മകൻ നവനീതിന് ദേവസ്വം ബോര്‍ഡിൽ എൻജിനീയറായി ജോലി നൽകുന്ന
തിനും തീരുമാനമായതായി മന്ത്രി പറഞ്ഞു. 12. 8 ലക്ഷം രൂപ ചെലവഴിച്ച് വീട് നവീകരിക്കുന്നതിനും അടുത്ത ദിവസം തുടക്കമാകും . തുടർന്നും സർക്കാർ ബിന്ദുവിന്റെ കുടുംബത്തോടൊപ്പം ഉണ്ടാകുമെന്ന് മന്ത്രി ഉറപ്പുനൽകി. മന്ത്രിക്കൊപ്പം സി.കെ.ആശ എം എൽ എ , ജില്ലാകളക്ടർ സിപിഎം ഏരിയ സെക്രട്ടറി ഡോ. സി.എം.കുസുമൻ, ലോക്കൽ സെക്രട്ടറിമാരായ കെ.കെ. ബാബുക്കുട്ടൻ, ടി.വി. ബിജു തുടങ്ങിയവരുണ്ടായിരുന്നു.