പനച്ചിക്കാട് : പുലിയാട്ടുപാറയിൽ വീടുകളുടെ അടുക്കളയിൽ കയറി പാത്രത്തിൽ നിന്നും ചോറുവാരി തിന്നു . പനച്ചിക്കാട് എൻ എസ് എസ്സ്കൂളിന് സമീപത്തെ കടയിലെ ഭക്ഷണസാധനങ്ങൾ എടുത്തു . സമീപത്തെ ഒരു വീട്ടിലെ കോഴിക്കൂട്ടിൽ കയറി കോഴിമുട്ട എടുത്ത് തിന്നു . അങ്കണവാടിയുടെ മേൽക്കൂരയിലെ ഓട് ഇളക്കി മാറ്റി . സദനം സ്കൂളിന് സമീപം കടയിലെ പഴക്കുലയിൽ നിന്നും പഴം ഉരിഞ്ഞു തിന്നു . പഞ്ചായത്തംഗങ്ങളും നാട്ടുകാരും വിളിച്ചറിയിച്ചപ്പോൾ അവിടെയെല്ലാം ഓടിയെത്തി കുരങ്ങനെ ശാരീരിക ഉപദ്രവങ്ങളിൽ നിന്നു രക്ഷപെടുത്തിയത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയി മാത്യു ആയിരുന്നു .ഇതിന്റെ സൂചകമായാണ് കുരങ്ങന്റെ നന്ദി പ്രകടനമെന്നാണ് റോയി മാത്യുവിന്റെ പക്ഷം.
കഴിഞ്ഞ ദിവസം പനച്ചിക്കാട് ഗ്രാമ പഞ്ചായത്തിലെ കുഴിമറ്റത്താണ് അപൂർവ്വ സംഭവമുണ്ടായത് . മൂന്നു മാസമായി പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ കറങ്ങി നടക്കുന്ന കുരങ്ങനെ വീണ്ടും തുരുത്തിപ്പള്ളിക്കു സമീപം മൂഴിപ്പാറ ഭാഗത്തെ വീടുകളിലെ കുട്ടികളാണ് കണ്ടത് . തൊട്ടടുത്ത മരത്തിലെ കാക്കയുടെ കൂട്ടിൽ നിന്നും കാക്ക മുട്ടകൾ എടുത്ത് തിന്നുന്നത് കണ്ട് വിശന്നിട്ടാണെന്ന് മനസിലാക്കിയ കുട്ടികൾ വീട്ടിൽ നിന്നും പഴങ്ങൾ എടുത്ത് കൊണ്ടുവന്നു . വിവരമറിഞ്ഞെത്തിയ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയി മാത്യു കുട്ടികളോടൊപ്പം ചേർന്ന് പഴങ്ങൾ വച്ചു നീട്ടി. ഇത് കഴിക്കു വാനായി മരത്തിൽ നിന്നും താഴെ ഇറങ്ങി വന്ന് ഒരു മതിലിനു മുകളിൽ ഇരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൊടുത്ത പഴം ഒരുകൈ കൊണ്ട് തിന്നുകൊണ്ടിരിക്കുമ്പോൾ തന്നെ ഷേക്ക് ഹാൻഡ് ചോദിച്ചു നീട്ടിയ റോയി മാത്യുവിന്റെ കൈയിൽ കുരങ്ങൻ തന്റെ മറുകൈ വച്ചു കൊടുക്കുകയായിരുന്നു . കുരങ്ങൻ ഷേക്ക് ഹാൻഡ് കൊടുത്ത രംഗങ്ങൾ കുട്ടികൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു .ഒരു മണിക്കൂറോളം അവിടെ തങ്ങിയ കുരങ്ങൻ വിശപ്പടങ്ങിയപ്പോൾ തൊട്ടടുത്ത വീട്ടിലെ പൈപ്പിന്റെ ടാപ്പ് തുറന്ന് വെള്ളം കുടിച്ചതിനു ശേഷംഅടുത്ത പുരയിടത്തിലേക്ക് ഓടി മാറി.