പത്തനംതിട്ട : ലഹരി ഉപയോഗ വർധനവ് പരിഷ്കൃത സമൂഹത്തിന് അപമാനകരമെന്നും നാളത്തെ തലമുറയുടെ ഭാഗമായി മാറേണ്ട കുട്ടികളിൽ ലഹരിയുടെ ഉപയോഗo വർദ്ധിക്കുന്നത് സംസ്ഥാനത്ത് അപകടമായ അവസ്ഥ സൃഷ്ടിക്കുമെന്നും റവ.ഫാ.എബി എബ്രഹാം പറഞ്ഞു. ശാസ്ത്രവേദി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് പത്തനംതിട്ട ഗാന്ധി സ്വയറിൽ നടന്ന ലഹരി വിരുദ്ധ കൂട്ടായ്മ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാസ്ത്ര വേദി ജില്ലാ പ്രസിഡന്റ് സജി.കെ. സൈമൺ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് സതീഷ് പഴകുളം ലഹരി വിരുദ്ധ സന്ദേശം നൽകി.
ജില്ലാ ഭാരവാഹികളായ റന്നീസ് മുഹമ്മദ്, അബ്ദുൾ കലാം ആസാദ്, ഷിബു വള്ളിക്കോട്, കെ.ജി റെജി, ബിജു മലയിൽ, അങ്ങാടിക്കൽ വിജയകുമാർ, പി.കെ മുരളി, എ ഫറൂഖ്, പി.കെ ഇക്ബാൽ,ആൻസി തോമസ്, മേഴ്സി വർഗീസ്, ജോയമ്മ സൈമൺ, ഷാജിമോൻ, അനിൽ കൊച്ചു മൂഴിക്കൽ, സജീ.പി. ജോൺ, ജോസ് കൊടുംന്തറ എന്നിവർ പ്രസംഗിച്ചു.
ലഹരി ഉപയോഗം ആധുനീക ലോകത്തിനു അപകടം സൃഷ്ടിക്കുന്നു
Advertisements