പാലാ : രാത്രിയിലുണ്ടായ വിവിധ അപകടങ്ങളിൽ പരുക്കേറ്റ രണ്ട് പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പാലായിൽ വച്ച് സ്കൂട്ടറും കാറും കൂട്ടിയിടിച്ചു സ്കൂട്ടർ യാത്രക്കാരൻ പാലാ സ്വദേശി ജോസഫ് പോളിന് (29) പരുക്കേറ്റു. 10.45 ഓടെയാണ് അപകടം. രാമപുരത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് രാമപുരം സ്വദേശി ലിയോണ സിജോക്ക് (13) പരുക്കേറ്റു. പിതാവിനൊപ്പം യാത്ര ചെയ്യുമ്പോഴാണ് അപകടം.
Advertisements