കോട്ടയം പാലായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം: യുവാവ് അറസ്റ്റിൽ

കോട്ടയം : പാലായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പാലാ ളാലം മുണ്ടുപാലം ഭാഗത്ത് താഴവയലിൽ  വീട്ടിൽ അജിത്ത് ബിനു  (22) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ  പ്രണയം നടിച്ച്  പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. 

Advertisements

പരാതിയെ തുടർന്ന്  പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. പാലാ സ്റ്റേഷൻ എസ്.എച്ച്.ഓ കെ.പി ടോംസൺ, എസ്.ഐ അബ്രഹാം കെ എം, ബിജു ജോസഫ്, സി.പി.ഓ മാരായ   ജോബി കുര്യൻ, റോയി വി. എം, ബീനാമ്മ കെ.എം, ശുഭ.എസ്  എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Hot Topics

Related Articles