പനച്ചിക്കാട് : പനച്ചിക്കാട് സർവിസ് സഹകരണ ബാങ്കിൻ്റെ പാറക്കുളം ശാഖയുടെ സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു . ബ്രാഞ്ച് അങ്കണത്തിൽ നടന്ന പത്താമത് സ്ഥാപക ദിനാഘോഷം പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പ്രൊഫ. ടോമിച്ചൻ ജോസഫ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡൻ്റ് കെ ജെ അനിൽകുമാർ അധ്യക്ഷൻ ആയിരുന്നു.
ബാങ്ക് വൈസ് പ്രസിഡൻ്റ് ജി ജയകുമാർ,
ബാങ്ക് മുൻ പ്രസിഡൻ്റ് പി കെ മോഹനൻ,
ഫാ. ഏലിയാസ്, സജൻ കുമാർ, സെക്രട്ടറി പ്രേമൂ ഐപ്പ്, ഡയറക്ടർബോർഡ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ബോർഡ് അംഗം സരിത കൃഷ്ണൻ സ്വാഗതവും ബ്രാഞ്ച് മാനേജർ റോണി മോൻ എൻ ടീ
കൃതജ്ഞതയും രേഖപ്പെടുത്തി. ബാങ്കിലെ മുതിർന്ന സഹകാരികൾ, പ്രദേശത്തെ കലാ കായിക മേഖലകളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികൾ എന്നിവരെ യോഗത്തിൽ ആദരിച്ചു.
