പരുത്തുംപാറയിലെ കത്തിക്കുത്തും കാൽ തല്ലിയൊടിക്കലും:പ്രതിയായ സി ഐ ടി യു ഓട്ടോ യൂണിയൻ നേതാവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും പോലീസ് എഫ് ഐ ആറിൽ ചേർത്തത് കുറ്റകൃത്യത്തിന്‌ ചേർന്ന വകുപ്പുകളല്ലെന്ന് ആരോപണം

പനച്ചിക്കാട്: പരുത്തുംപാറ കവലയിൽ യുവാവിനെ കുത്തിപ്പരുക്കേൽപ്പിക്കുകയും കാൽ തല്ലിയൊടിക്കുകയും ചെയ്ത കേസിൽ പനച്ചിക്കാട് കച്ചേരിക്കവല കച്ചേരിപ്പറമ്പിൽ കെ ബി ബൈജു പോലീസ് സ്റ്റേഷനിൽ ഹാജരായി കീഴടങ്ങി .

Advertisements

അഭിഭാഷകനൊപ്പം ചിങ്ങവനം പോലീസ് സ്റ്റേഷനിൽ ഹാജരായ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതിനു ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു . സി പി എം നേതാക്കളുടെ നിർദേശപ്രകാരം പ്രതിയെ സ്റ്റേഷൻ ജാമ്യം നൽകി വിട്ടയക്കുവാൻ ആക്രമണത്തിന് ഇരയായ രാജേഷിന്റെ മൊഴിയെടുത്തപ്പോൾമുതൽ പോലീസ് ശ്രമിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ ആരോപിച്ചു .


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പറഞ്ഞ കാര്യങ്ങൾ പലതും ഒഴിവാക്കി പോലീസ് സ്വന്തം ഇഷ്ടത്തിൽ വാക്കുകൾകൂട്ടിച്ചേർക്കുകയായിരുന്നുവെന്ന് രാജേഷും പറഞ്ഞു . കുത്തിപ്പരുക്കേൽപ്പിച്ചത് സ്റ്റീലിന്റെ നീളമുള്ള ആയുധം കൊണ്ടാണെന്ന് പറഞ്ഞിട്ടും പോലീസ് സ്റ്റീലിന്റെ ‘നഖംവെട്ടി ‘ എന്നാണ് മൊഴിയിൽ ചേർത്തത് . ഇതിനെതിരായി ജില്ലാ പോലീസ് മേധാവിയ്ക്ക് പരാതി നൽകുവാനൊരുങ്ങുകയാണ് രാജേഷും ബന്ധുക്കളും .

Hot Topics

Related Articles