ഫോട്ടോ അടിക്കുറിപ്പ്: ക്യാപ്സ് സംസ്ഥാന ആഫീസിന്റേയും പൊതുസമ്മേളന ഉദ്ഘാടനവും ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് നിർവ്വഹിക്കുന്നു
കോട്ടയം : മാറിയ സാമൂഹ്യ സാഹചര്യങ്ങളിൽ പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സ് നാടിന്റെ അനിവാര്യതയായി മാറിയിട്ടുണ്ടെന്ന് ഗവൺമെന്റ് ചീഫ് വിപ്പ് ഡോ.എൻ.ജയരാജ്. കേരളാ അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽവർക്കേഴ്സ് (ക്യാപ്സ് ) സിറിൾസ് ടവറിൽ സ്ഥാപിച്ച സംസ്ഥാന കമ്മറ്റി ആഫീസ് ഉദ്ഘാടന പൊതുസമ്മേളനം ഹോട്ടൽ ഫ്ലോറൽ പാലസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡോ.ജയരാജ് . പ്രൊഫഷണൽ സാമൂഹ്യ പ്രവർത്തകർക്ക് കൂടുതൽ മെച്ചപ്പെട്ട പരിഗണ ഉണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.








നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ക്യാപ്സ് സംസ്ഥാന പ്രസിസന്റ് ഡോ. ചെറിയാൻ.പി. കുര്യൻ ചടങ്ങിൽ അദ്ധ്യക്ഷനായിരുന്നു. ക്യാപ്സ് ഇസാഫ് ഫൗണ്ടേഷനുമായി സഹകരി സഹകരിച്ച് നടപ്പാകുന്ന ലഹരി വിരുദ്ധ പരിശീലന പരിപാടി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനവും കർമ്മപരിപാടികളും അഡ്വ.കെ. ഫ്രാൻസിസ് ജോർജ്ജ് എം.പി. ഉദ്ഘാടനം ചെയ്തു.
ഇന്ത്യാ നെറ്റ് വർക്ക് ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സ് അസോസിയേഷൻസ് പ്രസിഡന്റ് ഡോ. ഗാന്ധി ദോസ്, ദേശീയ ജനറൽ സെക്രട്ടറി ഡോ. ഐപ്പ് വർഗ്ഗീസ്, ക്യാപ്സ് വർക്കിംഗ് പ്രസിഡന്റ് ഡോ.എം.പി. ആന്റണി, ജനറൽ സെക്രട്ടറി സേവ്യർ കുട്ടി ഫ്രാൻസിസ് ട്രഷറാർ ഡോ. ഫ്രാൻസിന സേവ്യർ , വൈസ് പ്രസിസന്റ് എം.ബി. ദിലീപ് കുമാർ , മിനി എ.പി , സിബി ജോസഫ്, ഡോ. ജയിസൺ ഫിലിപ്പ് ആലപ്പാട്ട് എന്നിവർ സംസാരിച്ചു.
ലഹരി വിരുദ്ധ ശില്പശാലയിൽ ഡോ. ജോവാൻ ചുങ്കപ്പുര, ഫ്രാൻസിസ് മൂത്തേടൻ, സോണി സിൽവി , ഡോ.കെ.ആർ. അനീഷ്, ഡോ. ബ്രദർ ചാരുപ്ലാക്കൽ, ഡോ.ഷാലി , ഡോ. എലിസബത്ത് അലക്സാണ്ടർ , മെരിനാ ജോസഫ് എന്നിവർ സെഷനുകൾ നയിച്ചു. കേരളത്തിലെ
വിവിധ സോഷ്യൽ വർക്ക് കോളേജുകളിലെ ഡിപ്പാർട്ട് മെന്റ് മേധാവികൾ, സോഷ്യൽ വർക്കേഴ്സ്, കൗൺസിലേഴ്സ് , ക്യാപ്സ് ഭാരവാഹികൾ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.