കോട്ടയം: പുത്തനങ്ങാടിയില്‍ വീടിനു മുകളില്‍ മരം വീണ് വീട് തകര്‍ന്നു. കനത്ത മഴയിലും കാറ്റിലുമാണ് വീട് തകര്‍ന്നത്. കഴിഞ്ഞ ദിവസങ്ങളായി നടന്നിരുന്ന കാറ്റിലും മഴയിലുമാണ് വീടിന്റെ മേല്‍ക്കൂരയില്‍ മരം വീണത്. ഇതേ തുടര്‍ന്ന് വീടിന്റെ ഭിത്തിയില്‍ വിള്ളലുണ്ടായിട്ടുണ്ട്. ഇത് കൂടാതെ വീടിനുള്ളിലുണ്ടായിരുന്ന ഉപകരണങ്ങള്‍ക്കും കേടുപാടുകള്‍ ഉണ്ടായിട്ടുണ്ട്. ടിവിയും ഇലക്ട്രോണിക് ഉപകരണങ്ങളും കനത്ത കാറ്റിലും മഴയിലും മരം വീണ് തകര്‍ന്നിട്ടുണ്ട്.
Advertisements