കോട്ടയം : കോട്ടയം റെയിൽവേ സ്റ്റേഷനിൽ ചാർജ് ചെയ്യാൻ കുത്തി വച്ച ഫോൺ മോഷ്ടിച്ച കേസിൽ ജാർഖണ്ഡ് സ്വദേശി റെയിൽവേ പൊലീസിൻ്റെ പിടിയിൽ. ജാർഖണ്ഡ് സ്വദേശിയായ ജുബൈലി (30) നെയാണ് കോട്ടയം റെയിൽവേ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ റെജി പി ജോസഫിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് ഇയാൾ മൊബൈൽ ഫോൺ മോഷ്ടിച്ചത് സി സി ടി വി യിൽ പതിയുകയായിരുന്നു . ഈ സി സി ടി വി നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിൽ കോട്ടയം റെയിൽവേ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ റെജി പി ജോസെഫിന്റെ നേതൃത്വത്തിൽ ഗ്രേഡ് എസ് ഐ തുളസിധരകുറുപ്പ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ ഹരിജിത്, സിവിൽ പൊലീസ് ഓഫിസർ അനിൽ ആർ പി എഫ് ഉദ്യോഗസ്ഥൻ ശ്രീകുമാർ എന്നിവർ അടങ്ങുന്ന സംഘം കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നുതന്നെ അറസ്റ്റ് ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.