രാമപുരം -കൂത്താട്ടുകുളം റോഡിൽ താമരക്കാടിന് സമീപം കാറിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ച അപകടം: കാർ ഡ്രൈവർ ഉറങ്ങി പോയതിനെ തുടർന്ന് എന്ന് സംശയം : അപകടത്തിൻ്റ സി സി ടി വി ക്യാമറാ ദൃശ്യങ്ങൾ ജാഗ്രത ന്യൂസിന്

പാലാ : രാമപുരം -കൂത്താട്ടുകുളം റോഡിൽ താമരക്കാടിന് സമീപം കാറിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ച അപകടം ഡ്രൈവർ ഉറങ്ങി പോയതിനെ തുടർന്ന് എന്ന് സംശയം. അപകടത്തിൻ്റ സി സി ടി വി ക്യാമറാ ദൃശ്യങ്ങൾ ജാഗ്രത ന്യൂസിന് ലഭിച്ചു. ലോട്ടറി വിൽപ്പനക്കാരനായ മൂവാറ്റുപുഴ പണ്ടപ്പിള്ളി
തോട്ടക്കര പുതുമനകുന്നത്ത്
മാത്യു ഔസേപ്പാണ് (66) മരിച്ചത്. രാവിലെ 8.45ഓടെ താമരക്കാട് ഷാപ്പിന് സമീപമായിരുന്നു അപകടം.

Advertisements

രാമപുരം ഭാഗത്ത് നിന്ന്
വന്ന കാർ നിയന്ത്രണം നഷ്ടമായി എതിർ റോഡരികിൽ നിന്നവരുടെ ഇടയിലേക്ക് പാഞ്ഞുകയറുകയായിരുന്നുവെന്ന് സി സി ടി വി ക്യാമറയിൽ വ്യക്തമായിട്ടുണ്ട്. റോഡരികിൽ പാർക്ക് ചെയ്തിരുന്ന ബൈക്കിന് അടുത്ത് നിൽക്കുകയായിരുന്ന മാത്യുവിനെ കാർ ഇടിച്ചു തെറിപ്പിച്ചു. സംഭവസ്ഥലത്ത് വച്ച് തന്നെ മാത്യു മരണമടഞ്ഞു. സമീപത്തുണ്ടായിരുന്ന രണ്ട് പേർക്ക് കൂടി കാർ ഇടിച്ച് പരിക്ക് പറ്റി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

താമരക്കാട് സ്വദേശികളായ ടോമി തെക്കേക്കൂറ്റ്,ബാലചന്ദ്രൻ
പെരുമാലിക്കരയിൽ എന്നിവർക്കാണ് പരിക്ക് പറ്റിയത്. ഇവരെ കൂത്താട്ടുകുളത്തും പിന്നീട് തൊടുപുഴയിലും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണമെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു.

Hot Topics

Related Articles