നന്മകൾക്ക് തുടർച്ചയുണ്ടാകണം: ചാണ്ടി ഉമ്മൻ എം.എൽ.എ

കോട്ടയം: വ്യക്തികളിലൂടെ ആണെങ്കിലും പ്രസ്ഥാനങ്ങളിലൂടെ ആണെങ്കിലും ചെയ്തു വന്ന നന്മകൾക്ക് തുടർച്ചയുണ്ടാകണമെന്ന് അഡ്വ.ചാണ്ടി ഉമ്മൻ എം.എൽ.എ പറഞ്ഞു. രാഷ്ട്രീയ സാമൂഹ്യപ്രവർത്തകനും ദീർഘവർഷങ്ങൾ ആശുപത്രി വികസന സമിതി അംഗവുമായിരുന്ന എം.എസ് പ്രസാദിൻറെ അഞ്ചാം ചരമവാർഷിക അനുസ്മരണവും ഡയാലിസിസ് കിറ്റ് വിതരണവും ഉത്ഘാടനം ചെയ്തു കൊണ്ട് കോട്ടയം ജില്ലാ ആശുപത്രി ഹാളിൽ നടന്ന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisements

സൗഹൃദവേദി ചെയർമാൻ പി.എൽ മാത്യു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.എം.ശാന്തി ഡയാലിസിസ് കിറ്റുകൾ ഏറ്റുവാങ്ങി, ആർ.എം.ഒ ഡോ.ആശാ പി.നായർ, ലെയ്സൺ ഓഫീസർ സുനിൽ കെ.ഫ്രാൻസിസ്, കൊച്ചുമോൻ പറങ്ങോട്ട്,ബിജു താനത്ത്, അനൂപ് കങ്ങഴ, റോയിച്ചൻ സി.സി,പീറ്റർ കളമ്പുകാട്ട്, ലാലു മാമ്പറആശുപത്രി വികസന സമിതി അംഗങ്ങളായ സാൽവിൻ കൊടിയന്ത്ര, പി.കെ ആനന്ദക്കുട്ടൻ,സ്റ്റീഫൻ, ലൂയിസ് ഫിലിപ്പ് തുടങ്ങിയവർ പ്രസംഗിച്ചുതുടർന്ന് ശാന്തി ഭവനിൽ നടന്ന അന്നദാന ചടങ്ങിലും ചാണ്ടി ഉമ്മൻ എം.എൽ.എ പങ്കെടുത്തു.

Hot Topics

Related Articles