കോട്ടയം സി.എം.എസ് കോളേജിൽ വിദ്യാർത്ഥി സംഘർഷം; രണ്ട് എസ്.എഫ്.ഐ പ്രവർത്തകർക്ക് പരിക്ക് ; പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ആക്രമിച്ചത് കെ.എസ്.യു പ്രവർത്തകരെന്ന് എസ്.എഫ്.ഐ

കോട്ടയം: സി.എംഎസ് കോളേജിൽ വിദ്യാർതഥി സംഘർഷം. രണ്ട് എസ്.എഫ്.ഐ പ്രവർത്തകർക്ക് മർദനമേറ്റു. എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റ് അബിൻ, അഫ്‌സൽ എന്നിവർക്കാണ് മർദനമേറ്റത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെയാണ് കോളേജിനു മുന്നിൽ എസ്.എഫ്.ഐ പ്രവർത്തകരെ കെ.എസ്.യു പ്രവർത്തകർ ആക്രമിച്ചത്. വാക്ക് തർക്കത്തിന്റെ തുടർച്ചയായി എത്തിയ കെ.എസ്.യു പ്രവർത്തകർ അകാരണമായി ആക്രമിക്കുകയായിരുന്നുവെന്ന് എസ്.എഫ്.ഐ പ്രവർത്തകർ ആരോപിക്കുന്നു. പരിക്കേറ്റവരെ നേതാക്കൾ എത്തിയാണ് ആശുപത്രിയിൽ എത്തിച്ചത്. സംഭവം അറിഞ്ഞ് കോട്ടയം വെസ്റ്റ് പൊലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്.

Advertisements

Hot Topics

Related Articles