എസ്.ഡി.പി.ഐ. ഈരാറ്റുപേട്ട നഗരസഭാ ഓഫീസ് മാർച്ച് നടത്തി

ഈരാറ്റുപേട്ട : ഈരാറ്റുപേട്ട നഗരസഭാ ഭരണസമിതിയുടെ അഴിമതിയ്ക്കും വികസനമുരടിപ്പിനും എതിരേ എസ്.ഡി.പി ഐ ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റി നേതൃതത്തിൽ നഗരസഭാ ഓഫിസ് മാർച്ച് നടത്തി പ്രൈവറ്റ് ബസ്സ്റ്റാൻഡ് പരിസരത്ത് നിന്നാരംഭിച്ച മാർച്ച് ജില്ലാ കമ്മിറ്റി അംഗം അഡ്വ. സി. പി. അജ്മൽ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് നേതൃതത്തിലുള്ള യു.ഡി.എഫ് ഭരിക്കുന്ന ഈരാറ്റുപേട്ട നഗരസഭ ഭരണസമിതി അഴിമതിയുടെ കേന്ദ്രമായി മാറിയെന്നും, നഗര സൗന്ദര്യവൽക്കരണം എന്ന പേരിൽ സ്വകാര്യ സ്ഥാപന ഉടമകൾ പാലത്തിൽ പരസ്യ ബോർഡുകൾ സ്ഥാപിച്ചത് ഉദ്ഘാടനം ചെയ്തത് വഴി സ്വയം പരിഹാസ്യരായി മാറി നഗരസഭയുടെ ആസ്തി രജിസ്റ്ററിൽ ഉൾപ്പെട്ട സ്ഥലത്തിൽ നിന്നും തേക്കിൻ തടികൾ വെട്ടി വിറ്റവരെ സംരക്ഷിച്ച് കൊണ്ട് മോഷണ കേസ് അട്ടിമറിച്ച മുനിസിപ്പൽ ഭരണസമിതിയുടെ കഴിഞ്ഞ അഞ്ചുവർഷത്തെ ഭരണം സർവ്വരംഗത്തും പരാജയമാണ് എന്ന് ഉത്ഘാടനം ചെയ്ത് കൊണ്ട് സി.പി. അജ്മൽ പറഞ്ഞു.

Advertisements

മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻറ് സഫീർ കുരുവനാൽ , സെക്രട്ടറി സുബൈർ വെള്ളാപള്ളിൽ, വി..എസ്. ഹിലാൽ മണ്ഡലംസെക്രട്ടറി ഇസ്മായിൽ കീഴേടം എന്നിവർ സംസാരിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മണ്ഡലം പ്രസിഡൻ്റ ഹലീൽ തലപള്ളിൽ, യാസിർ കാരയ്ക്കാട്, ജെലീൽ കെ.കെ. പി. ,നഗരസഭാ കൗൺസിലർമാരായ അബ്ദുൽ ലത്തീഫ്,ഫാത്തിമ മാഹീൻ, നൗഫിയ ഇസ്മായിൽ, ഫാത്തിമ ഷാഹുൽ,നസീറസുബൈർ, എന്നിവർ പരിപാടികൾക്ക് നേതൃതം നൽകി.

Hot Topics

Related Articles