ഫോട്ടോ:ബഷീറിൻ്റെ 31-ാം ചരമദിനത്തോടനുബന്ധിച്ച് വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതി , ഫെഡറൽ ബാങ്ക് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടത്തിയ ബഷീർ ദിന പരിപാടിയും ബഷീർ പുരസ്കാര സമ്മേളനവും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യുന്നു
തലയോലപ്പറമ്പ്: ഉയർന്ന മാനവിക മൂല്യങ്ങളും ആത്മിയ അന്വേഷണവും കുസൃതിയും വിമർശനവും ഉൾക്കാമ്പിൽ നിറഞ്ഞ നർമ്മവുമാണ് ബഷീറിനെ മലയാളത്തിലെ വ്യത്യസ്തനായ കഥാകാരനാക്കിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.
ബഷീറിൻ്റെ 31-ാം ചരമദിനത്തോടനുബന്ധിച്ച് വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതി , ഫെഡറൽ ബാങ്ക് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടത്തിയ ബഷീർ ദിന പരിപാടിയും ബഷീർ പുരസ്കാര സമ്മേളനവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. ബഷീറിനു മുമ്പും ബഷീറിന് ശേഷവും ബഷീറിനെ പോലൊരു സാഹിത്യകാരനുണ്ടായിട്ടില്ലെന്നും ആ മൗലീകപ്രതിഭയുടെ കൃതികളുടെ പ്രസക്തി നാൾക്കുനാൾ വർധിച്ചു വരികയാണെന്നും അദ്ദേഹം കുട്ടിച്ചേർത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തലയോലപ്പറമ്പ് ഫെഡറൽ നിലയത്തിൽ നടന്ന
യോഗത്തിൽ സമിതി വൈസ് ചെയർമാൻ ഡോ. പോൾമണലിൽ അധ്യക്ഷത വഹിച്ചു.ബഷീർ ബാല്യകാല സഖി പുരസ്കാരം കെ.വി. മോഹൻകുമാറിനും ബഷീർ അമ്മ മലയാളം പുരസ് കാരം ചലച്ചിത്ര സംവിധായകൻ തരുൺ മൂർത്തിയ്ക്കും പ്രതിപക്ഷ നേതാവ് നൽകി. പുരസ്കാര ജേതാക്കൾക്കുള്ള പ്രശസ്തി പത്രം കാൻസർ രോഗ ചികിത്സാ വിദഗ്ധൻ ഡോ.വി.പി.ഗംഗധരനും നൽകി.
മോഹൻ ഡി. ബാബു, പി.ജി.ഷാജിമോൻ, അഡ്വ.ടോമികല്ലാനി,ഡോ. യു.ഷംല, ഡോ.എസ്. ലാലിമോൾ,ഡോ . അംബിക.എ.നായർ, എം.ഡി.ബാബു രാജ് , മനോജ്.ഡി.വൈക്കം, ഡോ.എസ്.പ്രീതൻ,ആര്യ കരുണാകരൻ,സി.ജി. ഗിരിജൻ, നീലിമഅരുൺ എന്നിവർ പ്രസംഗിച്ചു. ബഷീർ കഥാപാത്രങ്ങളായ സെയ്തുമുഹമ്മദ്,ഖദിജ എന്നിവർ പങ്കെടുത്തു.