ബാറിന് മുന്നിൽ വച്ച് സൂക്ഷിച്ച് നോക്കി : കോട്ടയം വൈക്കത്ത് യുവാവിനെ ആക്രമിച്ച പ്രതികളിൽ ഒരാൾ പിടിയിൽ

കോട്ടയം : സൂക്ഷിച്ചു നോക്കിയതിലുള്ള വിരോധത്തെ തുടർന്ന് യുവാക്കളെ ആക്രമിച്ച പ്രതികളിൽ ഒരാൾ അറസ്റ്റിൽ. വൈക്കം തലയാഴം കൊട്ടാരത്തിൽ വീട്ടിൽ വിമലിനെ (22) ആണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ജൂൺ 26 ഈ കേസിലെ ഒന്നാം പ്രതിയായ അമ്പിളി എന്ന് വിളിക്കുന്ന മനു വിനെ സൂക്ഷിച്ചു നോക്കി എന്നതിലുള്ള വിരോധം നിമിത്തം ജൂൺ 27 ന് വൈകുന്നേരം അഞ്ചുമണിയോടെ അച്ചിനകം ബാറിന് മുൻവശം റോഡിൽ വച്ച് സ്കൂട്ടറിൽ വന്നിറങ്ങിയ യുവാക്കളെ ഒന്നാംപ്രതി മനുവും കൂട്ടാളി വിമലും ചേർന്ന് ചീത്തവിളിക്കുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തു,

Advertisements

യുവാക്കൾ വന്നിറങ്ങിയ സ്കൂട്ടർ തല്ലി തകർത്ത പ്രതികൾ വടിവാളുമായി ആക്രമിക്കാൻ ശ്രമിക്കുകയും ആക്രമണത്തിൽ യുവാവിന്റെ വലതു കൈയിൽ വെട്ടേറ്റ് മുറിവു ഉണ്ടാവുകയും ചെയ്തു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തിയ വൈക്കം പോലീസ് പ്രതികളിൽ ഒരാളായ വിമലിനെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഒന്നാംപ്രതി അമ്പിളി എന്ന് വിളിക്കുന്ന മനു ഒളിവിലാണ് ഇയാളുടെ പേരിൽ മറ്റു കേസുകൾ നിലവിലുണ്ട്.

Hot Topics

Related Articles