കോട്ടയം : കോട്ടയത്തെ വ്യാപാരി സമൂഹത്തിന്റെ അടിയന്തര ആവശ്യങ്ങളായ മുനിസിപ്പൽ ലൈസൻസ് , തൊഴിൽ നികുതി, കെട്ടിട നികുതിയുടെ ജി എസ് ടി തുക തിരികെ ലഭിക്കുന്നത് സംബന്ധിച്ച്, വഴിയോരക്കച്ചവടം തുടങ്ങിയവ ഉൾപ്പെടുത്തി കൊണ്ട് മുനിസിപ്പൽ ചെയർപേഴ്സൺ, വൈസ് ചെയർമാൻ, മുനിസിപ്പൽ സെക്രട്ടറി എന്നിവർക്ക് നിവേദനം സമർപ്പിച്ചു.
![](https://jagratha.live/wp-content/uploads/2025/02/1002047559-1024x768.jpg)
![](https://jagratha.live/wp-content/uploads/2025/02/1002047556-1024x768.jpg)
![](https://jagratha.live/wp-content/uploads/2025/02/1002047553-1024x768.jpg)
മർച്ചൻ്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് എ.കെ.എൻ. പണിക്കർ, ട്രഷർ സി.എ. ജോൺ, വൈസ് പ്രസിഡൻ്റ് നൗഷാദ് പനച്ചി മൂട്ടിൽ, സെക്രട്ടറിമാരായ ജോസഫ് കുര്യൻ, അരുൺ മർക്കോസ് മാടപ്പാട്ട്
കമ്മറ്റി അംഗം ജേക്കബ് ജോർജ് എന്നിവരാണ് അസോസിയേഷനു വേണ്ടി നിവേദനം സമർപ്പിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തൊഴിൽ നികുതി: ഓരോ സാമ്പത്തിക വർഷവും തൊഴിൽ നികുതി ഇരട്ടിയാക്കി നോട്ടീസ് നൽകുന്ന ഒരു പതിവ് കുറെ വർഷങ്ങളായി തുടരുകയാണ്. തൊഴിൽ നികുതി വർദ്ധിപ്പിക്കുന്നതിന്റെ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് വർദ്ധനവ് നടപ്പാക്കുന്നത്.ഒരു വർഷത്തെ മൊത്തം കച്ചവടത്തിന് ടേണോവർ കണക്കാക്കി തൊഴിൽ നികുതി നിശ്ചയിക്കുന്നത് അശാസ്ത്രീയമാണ്. ലാഭവിഹിതത്തിൻ്റെ അടിസ്ഥാനത്തിലാണ് തൊഴിൽ നികുതി നിശ്ചയിക്കേണ്ടത്. ആയതിനാൽ ഓരോ വർഷം തൊഴിൽ നികുതി ഇരട്ടിയാക്കി വർധിപ്പിക്കുന്ന നടപടി പിൻവലിച്ച് നിലവിൽ അടയ്ക്കുന്ന നികുതി തന്നെ സ്വീകരിക്കുവാൻ നടപടി ഉണ്ടാകണം.
ലൈസൻസ് ഫീസ്:
ഓരോ വർഷവും കച്ചവടത്തിൽ വർദ്ധനവ് ഉണ്ടാകും എന്നുള്ള അനുമാനത്തിലാണ് ലൈസൻസ് ഫീസുകൾ കുത്തനെ വർധിപ്പിച്ചു കൊണ്ടിരിക്കുന്നത്. എന്നാൽ കോട്ടയം നഗരത്തിൽ എല്ലാ വ്യാപാരസ്ഥാപനങ്ങളും കച്ചവട ക്കുറവുമൂലം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ ആണ് കടന്നുപോകുന്നത്. ഈ സാഹചര്യത്തിൽ മുനിസിപ്പൽ ലൈസൻസ് ഫീസ് വർദ്ധനവ് ഉപേക്ഷിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
കെട്ടിട നികുതിയുടെ ജി. എസ്. ടി :
കെട്ടിടനികുതി അടയ്ക്കുന്ന വ്യാപാരികൾക്ക് ജി.എസ് .ടി ഇൻപുട്ട് ലഭിക്കുന്നതിനായി രസീതിൽ വ്യാപാരികളുടെ ജി.എസ്.ടി നമ്പർ രേഖപ്പെടുത്തി നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കണം.