പാലാ : മീനച്ചിലാറും കൈത്തോടുകളും വറ്റിവരളുന്ന സാഹചര്യത്തിൽ പാലാ നഗരസഭ പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം നേരിടുമോ എന്ന ആശങ്കയാണ് ഉയരുന്നത് നിലവിൽ പാലാ നഗരത്തിൽ നഗരസഭ ഒരു ലോറിയിൽ മാത്രമാണ് കുടിവെള്ള വിതരണം നടത്തുന്നത് എട്ട് ടാങ്ക് കുടിവെള്ളം ശേഖരിച്ചിരുന്നിടത്ത് ഇപ്പോൾ നാല് ടാങ്ക് വെള്ളം ശേഖരിക്കാനെ കഴിയുന്നുള്ളൂ നിലവിൽ പാലാ മൃഗാശുപത്രി വളപ്പിൽ ളാലം തോടിനോട് ചേർന്നുള്ള കിണറ്റിൽ നിന്നാണ് നഗരസഭ കുടിവെള്ളം ശേഖരിക്കുന്നത് എന്നാൽ കഴിഞ്ഞ ഒരാഴ്ചയായി 8 ലോഡിൻ്റെ സ്ഥാനത്ത് 4 ലോഡ് പോലും വെള്ളം എത്തിക്കാൻ ആകുന്നില്ല എന്ന് നഗരസഭ ചെയർപേഴ്സൺ ജോസിൻ ബിനോ പറഞ്ഞു.
ഇവിടുത്തെ കിണറ്റിലെ ജലനിരപ്പ് താഴ്ന്നിരിക്കുകയാണ് ഇതോടെ സ്റ്റേഡിയത്തിലെ ഇതോടെ സ്റ്റേഡിയത്തിലും പന്ത്രണ്ടാം മൈൽ കുമാരനാശാൻ സ്മാരക പാർക്കിലും ഉള്ള കിണറ്റിൽ നിന്ന് വെള്ളം ശേഖരിക്കാൻ നഗരസഭാ തീരുമാനം എടുത്തു ഇവിടെയും ജലനിരപ്പ് താഴ്ന്നാൽ കുടിവെള്ള ക്ഷാമം രൂക്ഷമാകും വാട്ടർ അതോറിറ്റിയ്ക്കും നിലവിൽ വേണ്ട വെള്ളം പമ്പ് ചെയ്യാൻ നാകുന്നില്ല വരൾച്ച രൂക്ഷമാകാൻ സാധ്യതയുള്ള സാഹചര്യത്തിൽ നിലവിലുള്ള കുടിവെള്ള സംവിധാനം അപര്യാപ്തമാവും എന്നാൽ ഒരു ലോറിയ്ക്ക് വിതരണം ചെയ്യുന്നത് രണ്ട് ലോറിയിൽ ആക്കാനും നഗരസഭ ഓട്ടോകളിൽ കുടിവെള്ള എത്തിയ്ക്കാനും നടപടി എടുക്ക് മെന്ന് ചെയർപേഴ്സൺ പറഞ്ഞു കൂടാതെ കരാർ അടിസ്ഥാനത്തിൽ ലോറികളിൽ വെള്ളമെത്തിയ്ക്കാനുള്ള നടപടി സ്വീകരിച്ചതായും ചെയർപേഴ്സൺ ജോസിൻ ബിനോ പറഞ്ഞു.