കോട്ടയം : കേരള വാട്ടർ അതോറിറ്റി കോട്ടയം, പി.എച്ച് സബ് ഡിവിഷൻ കാര്യാലയത്തിൻ്റെ കീഴിലുളള റവന്യു റിക്കവറി ഡിമാൻസ് നോട്ടീസ് ലഭിച്ചിട്ടുള്ള ഉപഭോക്താക്കൾക്ക് കോട്ടയം റവന്യൂ റിക്കവറി തഹസിൽദാരുടെ കാര്യാലയവുമായി സഹകരിച്ച് 21, 22 , 23 തീയതികളിൽ അദാലത്ത് നടക്കും. കോട്ടയം വാട്ടർ അതോറിറ്റി ഓഫീസിൽ വച്ചാണ് അദാലത്ത് നടത്തുന്നത്. ഈ അദാലത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ള, റവന്യൂ റിക്കവറി നോട്ടീസ് ലഭിച്ചിട്ടുള്ള ഉപഭോക്താക്കൾ ഈ കാര്യാലയത്തിൽ നേരിട്ട് ഹാജരാകേണ്ടതാണെന്ന് അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
Advertisements