തൃശൂർ: മസ്തകത്തിന് പരിക്കേറ്റ് ചികിത്സ നല്‍കി കാട്ടിലേക്ക് വിട്ട ആന വീണ്ടും അതിരപ്പിള്ളിയിലെത്തി. വൈകുന്നേരം ആറിന് എലിച്ചാണി ഭാഗത്തായാണ് ആനയെ കണ്ടെത്തിയത്.വെള്ളം കുടിക്കുന്നതിനായാണ് ആന എത്തിയതെന്നും ആരോഗ്യവാനായി ഇരിക്കുന്നുവെന്നും വനം വകുപ്പ് അധികൃതർ അറിയിച്ചു. മയക്കുവെടിവെച്ച് പിടികൂടി ചികിത്സ നല്‍കിയശേഷം കാടുകയറിയ ആന അതിരപ്പിള്ളി ഭാഗത്തേക്ക് വന്നിരുന്നില്ല.അതിരപ്പിള്ളിയില്‍ വെച്ച് മസ്തകത്തിന് പരിക്കേറ്റ കാട്ടാനയെ ചികിത്സ പൂർത്തിയാക്കി കഴിഞ്ഞ ദിവസമാണ് കാട്ടിലേക്ക് അയച്ചത്.
Advertisements