കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഫെബ്രുവരി ഒന്ന് ശനിയാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഫെബ്രുവരി ഒന്ന് ശനിയാഴ്ച വൈദ്യുതി മുടങ്ങും. കുറിച്ചി കെഎസ്ഇബി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഇളംകാവ് , അമ്പലക്കോടി, കോയിപ്രം മുക്ക് ട്രാൻസ്ഫോർമറിൽ രാവിലെ 9 മുതൽ വൈകിട്ട് 5 30 വരെ വൈദ്യുതി മുടങ്ങും. പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഞാറക്കൽ, അൽഫോൻസാ ചർച്ച്, പയ്യനിത്തോട്ടം, എൻജിനീയറിങ് കോളജ്, മങ്കുഴിക്കുന്ന് ,ഇടമല, കുരിശുപള്ളി എന്നീ ട്രാൻസ്‌ഫോർമറുകളിൽ 9.00 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

Advertisements

കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പ്രാർത്ഥന ഭവൻ, ചെറുകാട്ടിൽ, മൂലക്കോണം, പടിഞ്ഞാറെ കൂടല്ലൂർ, കൂടല്ലൂർ ഹോസ്പിറ്റൽ എന്നീ ട്രാൻസ്‌ഫോർമറുകളിൽ 9.00 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പൊടിമറ്റം ട്രാൻസ്‌ഫോർമറിൻ്റെ കീഴൽ വരുന്ന പ്രദേശങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ഓൾഡ് കെ.കെ. റോഡ് ട്രാൻസ്ഫോമറിൽ രാവിലെ 9 മുതൽ 4 വരെ വൈദ്യുതി മുടങ്ങും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പുതുപ്പള്ളി ചർച്ച്, കീഴാറ്റുകുന്ന് ,മേനാശേരി ട്രാൻസ്ഫർമറുകളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ലൈനിൽ വിവിധ വർക്കുകൾ ഉള്ളതിനാൽ നടക്കൽ ഫീഡർ, ടൗൺ ഫീഡർ പരിധികളിൽ വരുന്ന എല്ലാ ട്രാൻസ്ഫോർമറുകളുടെ പരിധികളിലും രാവിലെ 9.30 മുതൽ 11 വരെയും ചാലമറ്റം, കിഴക്കൻ മറ്റം ട്രാൻസ്ഫോർമർ പരിധികളിൽ രാവിലെ 8.30 മുതൽ 5.30 വരെയും വൈദ്യുതി മുടങ്ങും.

നാട്ടകം സെക്ഷൻ പരിധിയിൽ വരുന്ന പോളിടെക്നിക്ക്, ബിന്ദു നഗർ, ഹെവൻലി ഫീയ്റ്റ് എന്നീ ട്രാൻസ്ഫോമറുകളിൽ രാവിലെ 09:00 മുതൽ വൈകുന്നേരം 05:00 വരെ വൈദ്യുതി മുടങ്ങും. ചങ്ങനാശ്ശേരി സെക്ഷന്റെ പരിധിയിൽ മലേപറമ്പ് ട്രാൻസ്ഫോർമറിൽ രാവിലെ 9മണി മുതൽ 5മണി വരെ ഭ വൈദ്യുതി മുടങ്ങും. അതിരമ്പുഴ കെഎസ്ഇബി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പൂഴിക്കനട, മണ്ണാറുകുന്ന്, വേലംകുളം ട്രാൻസ്ഫോർമറിൽ രാവിലെ 8 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

Hot Topics

Related Articles