കേരള കോൺഗ്രസ് എം നാട്ടകം മണ്ഡലം കമ്മിറ്റി കെഎം മാണി കാരുണ്യ ദിനാചരണം നടത്തി : കോട്ടയം നഗരസഭ അംഗം എബി കുന്നേ പറമ്പൻ ഉദ്ഘാടനം ചെയ്തു

കോട്ടയം : കേരളം കണ്ട കാരുണ്യവാനായ ജനകീയ നേതാവായിരുന്നു കെഎം മാണിയെന്ന് കോട്ടയം നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എബി കുന്നേപറമ്പൻ പറഞ്ഞു. കേരള കോൺഗ്രസ് എം നാട്ടകം മണ്ഡലം കമ്മിറ്റിയുടെ കെഎം മാണി കാരുണ്യ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനകീയ ബജറ്റുകളിലൂടെ സാധാരണക്കാരുടെ ബുദ്ധിമുട്ടുകൾ നേരിട്ടറിഞ്ഞ ധനമന്ത്രിയായിരുന്നു മാണി സാറെന്നും അദ്ദേഹം പറഞ്ഞു.

Advertisements

കേരള കോൺഗ്രസ് എം ഉന്നതാ അധികാര സമിതി അംഗം വിജി എം തോമസ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. പള്ളം ബുക്കാന വൈഎംസിഎയുടെ ആശാകേന്ദ്രത്തിലാണ് കാരുണ്യ ദിനാചരണം നടന്നത്. വൈ ഡബ്യു സി എ പള്ളം പ്രസിഡൻ്റ് ലാലി തോമസ് മുഖ്യപ്രഭാഷണം നടത്തി. കൗൺസിലർമാരായ ജോസ് പള്ളിക്കുന്നേൽ , ദീപ മോൾ , ജോജി , കിങ്ങ്സ്റ്റൺ രാജ ,കുഞ്ഞുമോൻ പള്ളികുന്നേൽ അനൂപ് മണിമലപ്പറമ്പിൽ,റീന ഇട്ടിച്ചെറിയ എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles