കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഒക്ടോബർ അഞ്ച് ശനിയാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഒക്ടോബർ അഞ്ച് ശനിയാഴ്ച വൈദ്യുതി മുടങ്ങും. പള്ളം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന വില്ലജ്, പാച്ചിറ എന്നീ ട്രാൻസ്‌ഫോർമറുകളുടെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെ വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കളമ്പുകാട്ടുകുന്ന് കോഴിമല ,നടുവത്തുപടി, കുട്ടൻചിറപ്പടി എന്നീ ട്രാൻസ്ഫർമറുകളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. വാകത്താനം ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള കണ്ണഞ്ചിറ, പന്നിത്തടം എന്നീ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ ഉച്ചക്ക് 2 മണി വരെ വൈദ്യൂതി മുടങ്ങും. കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കൊച്ചു പാലം , ആറ്റമംഗലം, പുത്തൻ പള്ളി , മാടപ്പള്ളികാട് , പുതുക്കാട് 50, ഉസ്മാൻ കവല, വായനശാല എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് അഞ്ചുമണി വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും. പൈക ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഇളപ്പുങ്കൽ, കാള ചന്ത, സാൻസ്, കൊഴുവനാൽ ടൗൺ, കൊഴുവനാൽ ഹോസ്പിറ്റൽ, തോക്കാട്, ഇടമുള, ചൂരക്കുന്ന് ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഈന്തുംമൂട്, പുളിക്കപ്പാലം, വെള്ളിയേപ്പള്ളി, കൊമ്പനാൽപ്പടി, പന്തനാൽ പടി, കുറ്റില്ലം, പാലാക്കാട് പള്ളി എന്നിവിടങ്ങളിൽ രാവിലെ 8.30 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന റൈസിംഗ്സൺ, ആശാഭവൻ, പുറത്തേരി, നെടുംതറ, നിറദീപം എച്ച് ടി, തൂപ്രം, കടംപാടം എന്നീ ട്രാൻസ്‌ഫോർമറുകളുടെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.

Advertisements

Hot Topics

Related Articles