കോട്ടയം നഗരസഭ നാട്ടകം സോണിൽ ശുചീകരണ തൊഴിലാളികളെ ആദരിച്ച് ഓണാഘോഷം 

കോട്ടയം :  നഗരസഭയിൽ ശുചീകരണ തൊഴിലാളികളെ ആദരിച്ച് ഓണാഘോഷം. നഗരസഭയുടെ നാട്ടകം മേഖല ഓഫീസ് പരിധിയിൽ ജോലി നോക്കുന്ന 25 ശുചീകരണ ജീവനക്കാരെയാണ് പൊന്നാട അണിയിച്ച് ഓണക്കോടി ഓണസദ്യ എന്നിവ നൽകി നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ  ആദരിച്ചത്.   ‘വാർഡ്‌ കൺസിലർ  എബി കുന്നേ പറമ്പൻ അധ്യക്ഷനായിരുന്നു. വാർഡിലെ മറ്റു കൗൺസിലമാരും ആശംസ അർപ്പിച്ചു. ആരോഗ്യ വിഭാഗമാണ് ഈ അനുമോദന ചടങ്ങ് സംഘടിപ്പിച്ചത് ചടങ്ങ് സർക്കാർ ഉത്തരവ് പ്രകാരം ലളിതമായിട്ടാണ് സംഘടിപ്പിപ്പിച്ചത്. 

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.