കേരളാ കോൺഗ്രസ്സുകളുടെ പുനരേകീകരണം അനിവാര്യം : കേരള കോൺഗ്രസ്സ് ( എസ്)

കോട്ടയം : കേരളാ കോൺഗ്രസ്സുകളുടെ പുനരേകീകരണം അനിവാര്യമാണെന്ന് കേരള കോൺഗ്രസ്സ് ( എസ്) സെക്രട്ടറി ജനറൽ ഡോ. ഷാജി കടമല കേരള കോൺഗ്രസ്സ് പാർട്ടിയുടെ 60-ാം ജന്മദിനം പാർട്ടി സംസ്ഥാന കമ്മറ്റി ഓഫീസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തകർന്നടിഞ്ഞ കാർഷിക മേഖലയെ പുനർ സൃഷ്ടിക്കുന്നതിനും, കേന്ദ്ര ഗവൺമെന്റിന്റെ തെറ്റായ നയങ്ങൾ തിരുത്തിക്കുന്നതിനും കേരള കോൺഗ്രസ് പാർട്ടികൾ ലയിച്ച് ഒറ്റ പാർട്ടി ആയി മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാർട്ടി കോട്ടയം ജില്ലാ പ്രസിഡൻ്റ് അഡ്വ. ബോബൻ, ടി. തെക്കേൽ അദ്ധ്യക്ഷം വഹിച്ചു. സുനിൽ എബ്രാഹം കല്ലുവെട്ടാംകുഴി മുഖ്യപ്രഭാഷണം നടത്തി. ദേവസ്യാച്ചൻ മറ്റത്തിൽ, ബാബു പറയത്തുകാട്ടിൽ, ഷീബാ മർക്കോസ്, ബിജു പുളിമുട്ടിൽ, ജോർജ് ഇടപ്പരത്തി, ജോണി ചെരുവുപറമ്പിൽ, അഡ്വ. വർഗീസ് മൂലൻ, അഡ്വ. നൈസ് മാത്യു, അഡ്വ. ഹരീഷ് കുമാർ, കവടിയാർ ധർമ്മൻ എന്നിവർ യോഗത്തിൽ സംസാരിച്ചു.

Advertisements

Hot Topics

Related Articles