സിറ്റിസണ്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ശ്രീധര്‍ ശര്‍മ്മിളിനുള്ള അനുമോദനവും, കോട്ടയം ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തികിന് യാത്രയയപ്പും നൽകി 

കോട്ടയം : സിറ്റിസണ്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ 2024 നീറ്റ് പരീക്ഷയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ശ്രീധര്‍ ശര്‍മ്മിളിനുള്ള അനുമോദനവും, കോട്ടയം ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തികിന് യാത്രയയപ്പ് സമ്മേളനവും  മാന്നാനം കെ ഇ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എ അധ്യക്ഷത വഹിച്ച ചടങ്ങ് മന്ത്രി വി എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. കെ ഫ്രാന്‍സിസ് ജോര്‍ജ് എം പി മുഖ്യപ്രഭാഷണം നടത്തി.  മാന്നാനം കെ ഇ സ്‌കൂളിനെയും, പാലാ ബ്രില്ല്യന്റ് സ്റ്റഡി സെന്ററിനെയും ചടങ്ങില്‍ അനുമോദിച്ചു. 

Advertisements

തിരുവനന്തപുരം വിജിലന്‍സ് ഹെഡ് ക്വാര്‍ട്ടേഴ്സ് എസ്.പി. ആയി ചുമതലയേല്‍ക്കുന്ന കെ. കാര്‍ത്തികിനെ ചടങ്ങില്‍ ആദരിച്ചു.  കോട്ടയം ആര്‍ച്ച് ഡയോസിസ് മോണ്‍സിഞ്ഞോര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, മോന്‍സ് ജോസഫ് എം എല്‍ എ,  മുന്‍ എം പി തോമസ് ചാഴിക്കാടന്‍,  മുന്‍ എംഎല്‍എ സ്റ്റീഫന്‍ ജോര്‍ജ്ജ്, മുന്‍ എംഎല്‍എ സ്രുരേഷ് കുറുപ്പ്, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി ബിന്ദു, മാധ്യമപ്രവര്‍ത്തകന്‍ വിനോദ് നായര്‍, കോട്ടയം നഗരസഭ ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍, ഏറ്റുമാനൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്, ജില്ലാ പഞ്ചായത്ത് അംഗം ഡോ റോസമ്മ സോണി, അതിരമ്പുഴ പഞ്ചായത്ത് പ്രസിഡണ്ട് ജോസ് അമ്പലക്കുളം, കെ ഇ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ജെയിംസ് മുല്ലശ്ശേരി, ബ്രില്യന്റ് സ്റ്റഡി സെന്റര്‍ ഡയറക്ടര്‍ സ്റ്റീഫന്‍ ജോസഫ് കോട്ടയം സിറ്റിസണ്‍സ് ഫോറം ഓര്‍ഗനൈസിംഗ് സെക്രട്ടറി ഫാ. എമില്‍ പുള്ളിക്കാട്ടില്‍, മാത്യു കൊല്ലമലക്ക രോട്ട് തുടങ്ങിയവര്‍ സംസാരിച്ചു.

Hot Topics

Related Articles