കോട്ടയം : സി എം എസ് കോളേജിൽ കൊമേഴ്‌സ് ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ സാമ്പത്തിക സാക്ഷരത സെമിനാർ സംഘടിപ്പിക്കുന്നു. നാളെ ഒക്ടോബർ 22 ചൊവ്വാഴ്ച ഉച്ച കഴിഞ്ഞു 2 മണിക്ക് എസ് ബി ഐ ആർ ബി ഒ കോട്ടയം ചീഫ് മാനേജർ ഷാന പി എസ് പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കും. സാമ്പത്തിക സാക്ഷരതയുമായി ബന്ധപ്പെട്ട അനുബന്ധ പരിപാടിയിൽ രാവിലെ പണം കായ്ക്കുന്ന മരം കോളേജ് പ്രിൻസിപ്പൽ ഡോ. അഞ്ചു ശോശൻ ജോർജ് ഉൽഘാടനം ചെയ്യും. ബി കോം ഒന്നാം വർഷ ബിരുദ വിദ്യാർത്ഥി കളാണ് പരിപാടി സംഘടിപ്പിക്കുന്നത്. ക്യാമ്പസ്സിനുള്ളിൽ സാമ്പത്തിക സാക്ഷരത സർവ്വേയും ക്ലാസ്സുകളും വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടക്കും.
Advertisements