കോട്ടയം : കോട്ടയം ള്ളമ്പള്ളി ധർമ്മശാസ്താ ക്ഷേത്രത്തിൽ ഉത്സവം 20 മുതൽ നടക്കും. 27 ന് ആറാട്ടോടെ സമാപിക്കും. ഇന്ന് വൈകിട്ട് 6.40 ന് ക്ഷേത്രം തന്ത്രി ഭദ്രകാളി മറ്റപ്പള്ളി മന നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിലും ക്ഷേത്രം മേൽശാന്തി ഷൈനേഷ് നമ്പൂതിരിയുടെയും മുഖ്യകാർമ്മികത്വത്തിലും നടക്കും. രണ്ടാം ഉത്സവ ദിവസമായ ഫെബ്രുവരി 21 ബുധനാഴ്ച രാവിലെ 7 ന് അഷ്ടാഭിഷേകം , വൈകിട്ട് 7 ന് പുഷ്പാഭിഷേകം , രാത്രി 7.45 മുതൽ കഥാപ്രസംഗം. ഫെബ്രുവരി 22 വ്യാഴാഴ്ച വിവിധ ക്ഷേത്ര ചടങ്ങുകൾ , വൈകിട്ട് 7.45 ന് നാടകം ചിറക്. ഫെബ്രുവരി 23 വെള്ളിയാഴ്ച ക്ഷേത്ര ചടങ്ങുകൾ വൈകിട്ട് 9.30 ന് വിളക്കിന് എഴുന്നെള്ളിപ്പ്. വൈകിട്ട് ഏഴിന് തിരുവാതിര , എട്ട് മുതൽ ഇളമ്പള്ളി എസ് എൻ കുമാരി സംഘത്തിൻ്റെ കൈ കൊട്ടിക്കളി , രാത്രി എട്ടര മുതൽ തിരുവാതിരകളി. ഫെബ്രുവരി 24 ശനിയാഴ്ച രാവിലെ ഏഴിന് ചതുശത നിവേദ്യം , രാവിലെ 9 ന് ഉത്സവബലി , രാത്രി 8 ന് കാവടി ഹിഡുംബൻ പൂജ , രാത്രി 7.30 മുതൽ നടനം മോഹനം. ഫെബ്രുവരി 25 ഞായറാഴ്ച ക്ഷേത്ര ചടങ്ങുകൾ. ഉച്ച കഴിഞ്ഞ് രണ്ട് മുതൽ ക്ഷേത്രത്തിൽ മേജർ സെറ്റ് കഥകളി , രാത്രി ഏഴര മുതൽ പാട്ടിൻ്റെ പാലാഴി. ഫെബ്രുവരി 26 തിങ്കളാഴ്ച ക്ഷേത്രത്തിൽ പള്ളിവേട്ട. രാവിലെ 8.30 മുതൽ ശ്രീഭൂതബലി , ശ്രീബലി എഴുന്നെള്ളത്ത് , 10.30 മുതൽ കാവടി ഘോഷയാത്ര. വൈകിട്ട് 5.30 ന് കാഴ്ച ശ്രീബലി. രാത്രി 12.30 ന് പള്ളിവേട്ട എഴുന്നെള്ളത്ത് , തുടർന്ന് ആകാശ വിസ്മയം. ഫെബ്രുവരി 27 ചൊവ്വാഴ്ച ആറാട്ട് ദിവസം രാവിലെ 7.30 ന് ആറാട്ടു ബലി , 9.30 ന് ആറാട്ട് എഴുന്നള്ളിപ്പ് , തുടർന്ന് ആറാട്ട്. ഉച്ചയ്ക്ക് 12 ന് കൊടിയിറക്ക് , ശ്രീഭൂതബലി , കലശാഭിഷേകം , ആറാട്ട് സദ്യ.