കടയടപ്പ് സമരത്തില്‍ പങ്കെടുക്കില്ല; കേരളസംസ്ഥാന മൊബൈല്‍ ഫോണ്‍ വ്യാപാരി സമിതി കടയടപ്പ് സമരത്തില്‍ പങ്കെടുക്കില്ല 

കോട്ടയം : ചില വ്യാപാരസംഘടനകൾ 13 ന് നടത്താന്‍ നിശ്ചയിച്ച കടയടപ്പ് സമരത്തില്‍ പങ്കെടുക്കില്ലെന്ന് കേരള സംസ്ഥാന മൊബൈല്‍ ഫോണ്‍ വ്യാപാരി സമിതി അറിയിച്ചു. പൊതു തെരെഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുകൊണ്ട് രാഷ്ട്രീയ പ്രേരിതമായി നടത്തിയ സമരാഹ്വാനം തള്ളിക്കളയണമെന്നും, സെയില്‍സ്, സര്‍വീസ്, റീചാര്‍ജ് മേഖലകളിലെ എല്ലാ കടകളും തുറന്ന് പ്രവര്‍ത്തിക്കുമെന്നും ജില്ലാ സെക്രട്ടറി കെ കെ അഖിലേഷ് , പ്രസിഡണ്ട് ഷബിൻ സാബു, ട്രഷറര്‍ സലി കുമരകം എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. വ്യാപാര, വ്യവസായ മേഖലയിലെ പ്രശ്‌നങ്ങള്‍ ഉന്നയിച്ചു നിരവധി തവണ സര്‍ക്കാരുമായി ചര്‍ച്ച നടത്തുകയും പലതും പരിഹരിക്കുകയും ചെയ്തിട്ടുണ്ട്. കൂടുതല്‍ ചര്‍ച്ചകള്‍ നടന്നു വരുന്നു. പ്രശ്‌നങ്ങളോട് സര്‍ക്കാര്‍ അനുഭാവപൂര്‍ണമായ സമീപനമാണ് സ്വീകരിച്ചു വരുന്നത്. വ്യാപാരമേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് അതിവേഗം പരിഹാരം തേടുന്നതിനാണ് ബജറ്റില്‍ സര്‍ക്കാര്‍ വാണിജ്യ മന്ത്രാലയത്തിന് രൂപം നല്‍കുമെന്ന പ്രഖ്യാപനമുണ്ടായത്. യോജിച്ച പ്രക്ഷോഭം നടത്തുന്നതിന് പകരം ഏകപക്ഷീയമായ സമരപ്രഖ്യാപനം വ്യാപാരികളില്‍ ഭിന്നിപ്പുണ്ടാക്കാന്‍ മാത്രമേ ഉപകരിക്കുകയുള്ളൂ. പ്രതിസന്ധികള്‍ നേരിടുന്ന വ്യാപാരമേഖലയെ കൂടുതല്‍ തകര്‍ച്ചയിലേക്ക് തള്ളിവിടുകയാണ് ഇത്തരം രാഷ്ട്രീയ പ്രേരിതസമരങ്ങള്‍ കാരണം സംഭവിക്കുകയെന്ന് നേതാക്കള്‍ പറഞ്ഞു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.