ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് പോലീസ് എയ്ഡ് പോസ്റ്റിലെ പോലീസ് ഉദ്യോഗസ്ഥർക്കെതിരെയാണ് മെഡിക്കൽ കോളജ്ആശുപത്രിയിലെ അന്തേവാസികളായ മൂന്നു സ്ത്രീകൾ അസഭ്യം പറഞ്ഞത്.ഇന്നലെ വൈകിട്ട് 5 ന് അത്യാഹിത വിഭാഗത്തിന് സമീപമുള്ള വിശ്രമകേന്ദ്രത്തിലായിരുന്നു സംഭവം.
രോഗികളുടെ കൂട്ടിരിപ്പ് കാർക്കുള്ളതാണ് ഈ വിശ്രമ കേന്ദ്രം. ഇവിടെ 50 നും 70 നും ഇടയ്ക്ക് പ്രാമുള്ള മൂന്ന് സ്ത്രീകൾ മാസങ്ങളായി അനധികൃതമായി താമസിക്കുന്ന വിവരം പോലിസിന് ലഭിച്ചു. വിവരം അറിഞ്ഞ ഉടൻ പോലിസ് എയ്ഡ് പോസ്റ്റിലുണ്ടായിരുന്ന എ എസ് ഐ മൂന്ന് പോലിസ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇവരോട് വിവരം അന്വേഷിച്ച ഉടൻ അസഹനീയമായ അസഭ്യ പറച്ചിൽ ആയിരുന്നു. തുടർന്ന് സെക്യൂരിറ്റി വിഭാഗത്തിൽ നിന്നും വനിതകൾ എത്തിയപ്പോഴും ഇവരേയും അസഭ്യം പറഞ്ഞു. തുടർന്ന് ഇവർ താമസിച്ചിരുന്ന സ്ഥലത്ത് നിന്നും പുറത്താക്കിയ എങ്കിലും ഇവർ പോകുവാൻ തയ്യാറാകാതെ അത്യാഹിത വിഭാഗത്തിലെ ഡോക്ടർമാരെ കാണുവാൻ ശ്രമിച്ചു വെങ്കിലും ഇവർ ആരാണെന്ന് പോലിസ് ബോദ്ധ്യപ്പെടുത്തിയതിനാൽ തുടർനടപടികൾ സ്വീകരിച്ചില്ല. മെഡിക്കൽ കോളജ് ആശുപത്രിയിൽ നടക്കുന്ന മോഷണ പരമ്പരയ്ക്കും മറ്റ് സാമൂഹ്യ വിരുദ്ധ നടപടികൾക്കു മാണ് ഈ സ്ത്രീകൾ ഇവിടെ താമസിക്കുന്നതെന്നാണ് പോലിസ് നിഗമനം.