കോട്ടയം : മെഡിക്കൽ കോളേജിലെ ഐ സി യൂ , വെൻറിലേറ്റർ ചാർജ് വർധനവിനെതിരെ എൻ സി പി (എസ്) ഏറ്റുമാനൂർ മണ്ഡലം കമ്മറ്റി ശക്തമായ പ്രതിഷേധത്തിലേക്ക്. ആശുപത്രി മാനേജ്മെൻ്റ് കമ്മറ്റിയുടെ ഫുൾ കോറം കമ്മറ്റി വിളിക്കാതെ സബ് കമ്മറ്റി ചേർന്നാണ് പാവപ്പെട്ട രോഗികളെ ചൂഷണം ചെയ്യുന്ന രീതിയിലുള്ള ഫീസ് വർദ്ധനവ് നടത്തിയിരിക്കുന്നത്. ഏകദേശം അഞ്ചു ജില്ലകളിലെ ലക്ഷകണക്കിന് രോഗികളുടെ ആശ്രയമാണ് കോട്ടയം മെഡിക്കൽ കോളജ്.
ഇതിലും ദേദം സ്വകാര്യ ആശുപത്രികളിൽ അഭയം പ്രാപിക്കുന്നതാണ് നല്ലതെന്ന് കമ്മറ്റി കുറ്റപ്പെടുത്തി സബ്ബ് കമ്മറ്റി എടുത്ത ഈ തീരുമാനം പുന:പരിശോധന നടത്തണമെന്നും, അല്ലാത്ത പക്ഷം ശക്തമായ സമരവുമായ് മുന്നോട്ട് പോകുമെന്നും കമ്മറ്റി തീരുമാനിച്ചു. ബ്ലോക്ക് പ്രസിഡൻ്റ് അഭിലാഷ് ശ്രീനിവാസൻ, ബ്ലോക്ക് ഭാരവാഹികൾ ആയ രഘു ബാലരാമപുരം . പ്രേംകുമാർ കുമാരമംഗലം, അരൂൺ കുമാർ, അഖിൽ കോട്ടയം , റജി ഇ കെ , കുഞ്ഞ് തിരുവാർപ്പ് , വാസു എ ജി , ശ്രീനാഥ് സി ജി , ബിനു ജോസഫ് , സ്റ്റാൻലി തോമസ്, വിഷ്ണു വിശ്വനാഥ് , മോഹനൻ പുന്നതാഴ തുടങ്ങിയർ പങ്കെടുത്തു.