പള്ളം സിഎം സ് ഹൈസ്കൂൾ ജംഗ്ഷനിൽ സ്പീഡ് ബ്രേക്കറും, സീബ്രാലൈനും സ്ഥാപിച്ചു

പള്ളം: സിഎം സ് ഹൈസ്കൂൾ ജംഗ്ഷനിൽ സ്പീഡ് ബ്രേക്കറും, സീബ്രാലൈനും സ്ഥാപിച്ചു. നാട്ടുകാരുടേയും വിദ്യാർത്ഥികളുടേയും ദീർഘകാല ആവശ്യമായിരുന്നു ഇന്ന് പ്രാവർത്തികമായത്. 500-ഓളം വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളാണ് സി എം എസ് .വാഹനങ്ങൾ സ്പീഡിൽ വരുന്നതും അപകടം ഉണ്ടാക്കുന്നതും നിത്യസംഭവമാണ്. അതിന് ഒരു പരിധി വരെ പരിഹാരമാകുമെന്ന് സ്കൂൾ പിടിഎ പ്രസിഡൻ്റും മുൻ നഗരസഭാ കൗൺസിലറുമായ അനീഷ് വരമ്പിനകം പറഞ്ഞു. ഈ ജംഗ്ഷനിൽ പി ടി എയ്ക്ക് പി ഡബ്യു ഡി അനുമതി ലഭിച്ച വെയിറ്റിംഗ് ഷെഡിൻ്റെ പണിയും ഉടൻ ആരംഭിക്കുമെന്ന് അനീഷ് പറഞ്ഞു.

Advertisements

Hot Topics

Related Articles