കേരളത്തെ രാജ്യത്തെ മികച്ച ഇവൻറ് ഡെസ്റ്റിനേഷൻ ആക്കി മാറ്റുന്നതിന് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുമായി  കൂടിക്കാഴ്ച നടത്തി ഇമാക്

കൊച്ചി : കേരളത്തെ രാജ്യത്തെ മികച്ച ഇവൻറ് ഡെസ്റ്റിനേഷൻ ആക്കി മാറ്റുന്നതിന് ആവശ്യമായ കേന്ദ്ര  ഗവൺമെന്റിന്റെ വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യണമെന്ന്  അഭ്യർത്ഥിച് ഇവൻറ് മാനേജ്മെൻറ് അസോസിയേഷൻ  ( ഇമാക് ) ഭാരവാഹികൾ  കേന്ദ്ര ടൂറിസം പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപിയുമായി കൂടിക്കാഴ്ച നടത്തി. വിശദാംശങ്ങൾ അടങ്ങിയ പദ്ധതി രേഖ  അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് രാജു കണ്ണമ്പുഴ മന്ത്രിക്ക് സമർപ്പിച്ചു. ടൂറിസം  ഇൻഡസ്ട്രിയുടെ ഭാഗമായ ഇവൻറ് മേഖലയിലേക്ക്  വേണ്ടുന്ന ഡെസ്റ്റിനേഷനുകളെ കൂടുതൽ പ്രാധാന്യം ചെയ്യുന്നതിന് ആവശ്യമായ നടപടിക്രമങ്ങൾ സ്വീകരിക്കുമെന്നു മന്ത്രി അറിയിച്ചു. 

Advertisements

അന്താരാഷ്ട്ര തലത്തിൽ നടക്കുന്ന ഇവൻറ് എക്സ്പ്ലോകളിൽ ഡെസ്റ്റിനേഷൻ വെഡിങ്,  മൈസ് എന്നിവ രാജ്യത്തേക്കും കേരളത്തിലേക്കും കൊണ്ടുവരുന്നതിനും അത്തരം ഇവന്റുകളിൽ ഇന്ത്യയുടെ മികച്ച പ്രാതിനിധ്യം  ഉറപ്പാക്കുന്നതുമായി സംബന്ധിച്ചും ചർച്ച ചെയ്തു. അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് രാജു കണ്ണമ്പുഴ,ജനറൽ സെക്രട്ടറി ജിൻസി തോമസ്,ട്രഷറർ ബഹനാൻ കെ അരീക്കൽ, സിപി സാബു, ധിഷൻ  അമ്മാനത്ത് എന്നിവരാണ് സന്ദർശിച്ചത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.