തലയോലപ്പറമ്പിൽ മികച്ച ജൈവകർഷകനായി പി.ജി. ഷാജിമോനെ ആദരിച്ചു

തലയോലപറമ്പ്: കർഷക ദിനത്തോടനുബന്ധിച്ച് തലയോലപറമ്പ് പഞ്ചായത്തും കൃഷിഭവനും സംയുക്തമായി സംഘടിപ്പിച്ച യോഗത്തിൽ മികച്ച ജൈവകർഷകനായി പി.ജി. ഷാജിമോനെ ആദരിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് എൻ.ഷാജിമോൾ യോഗം ഉദ്ഘാടനം ചെയ്തു. തലയോലപറമ്പ് ഫാർമേഴസ് ബാങ്ക് പൊതി ബ്രാഞ്ച് മാനേജരായ പി.ജി. ഷാജിമോൻ വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമതിജനറൽ സെക്രട്ടറിയാണ്. പഴം പച്ചക്കറി,കപ്പ കൃഷികളിലെ മികവ് പരിഗണിച്ചാണ് കൃഷിഭവൻ പി.ജി. ഷാജി മോന് പുരസ്കാരം സമ്മാനിച്ചത്. ഫാർമേഴ്സ് ബാങ്ക് പ്രസിഡൻ്റ് എം. ജെ. ജോർജ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സെലിനാമ്മ ജോർജ്, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ലിസമ്മ തുടങ്ങിയവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles