കൊച്ചി : സ്വകാര്യവൽക്കരണത്തിനെതിരെ രാജ്യവ്യാപകമായി വൈദ്യുത മേഖലയിലെ തൊഴിലാളികൾ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എഫ് എസ് ഇ ടി ഒ ആഭിമുഖ്യത്തിൽ ജീവനക്കാരും അധ്യാപകരും ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ പ്രകടനം നടത്തി.ചണ്ഡീഗഡ്, ഉത്തർപ്രദേശ്, തെലുങ്കാന എന്നിവിടങ്ങളിൽ വൈദ്യുത വിതരണ രംഗം സമ്പൂർണ്ണമായി സ്വകാര്യവൽക്കരിക്കാനുള്ള തീരുമാനത്തിനെതിരെ തൊഴിലാളികൾ പ്രക്ഷോഭം നടത്തിവരികയാണ്. നിലവിൽ പൊതുമേഖലയിലോ സർക്കാർ വകുപ്പിന്റെ ഭാഗമായോ പ്രവർത്തിക്കുന്ന വൈദ്യുത വിതരണ രംഗം ഈ മേഖലയിൽ യാതൊരു മുൻപരിചയവുമില്ലാത്ത സ്വകാര്യ കമ്പനികളെയടക്കം ഏൽപ്പിക്കാൻ തീരുമാനിച്ചത് ഉപഭോക്താക്കളെ കൊള്ളയടിക്കാനും തൊഴിലാളികളുടെ സുരക്ഷിതത്വം അപകടപ്പെടുത്താനുമാണ്.
വിവിധ കേന്ദ്രങ്ങളിൽ നടന്ന പ്രകടനങ്ങളിൽ കേരള എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ കെ സുനിൽകുമാർ, ജില്ലാ സെക്രട്ടറി കെ എ അൻവർ,പ്രസിഡൻ്റ് കെ എസ് ഷാനിൽ സംസ്ഥാന കമ്മിറ്റി അംഗം എ എൻ സിജിമോൾ, എഫ് എസ് ഇ ടി ഒ ജില്ലാ സെക്രട്ടറി ഡി പി ദിപിൻ, കെ എസ് ടി എ സംസ്ഥാന കമ്മിറ്റി അംഗം കെ ജെ ഷൈൻ, കെ ജി ഒ എ ജില്ലാ സെക്രട്ടറി സി ആർ സോമൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി എസ് രാജേഷ്, കേരള എൻ ജി ഒ യൂണിയൻ ജില്ലാ വൈ പ്രസിഡൻ്റ് എൻ എം രാജേഷ്, ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി വി വാസുദേവൻ എന്നിവർ സംസാരിച്ചു. ‘