വിശ്വാസികൾ മറിയാമിനെ പോലെ താഴ്മയുടെ വലിയ മാതൃക സ്വീകരിക്കണം: മാത്യൂസ് മോർ അന്തിമോസ്

മണർകാട്: പരിശുദ്ധ കന്യകാമറിയാമിനെ പോലെ താഴ്മയുടെ വിലയ മാതൃക വിശ്വാസികൾ സ്വീകരിക്കണമെന്ന് അങ്കമാലി ഭദ്രാസനത്തിലെ മൂവാറ്റുപുഴ മേഖലാ മെത്രാപ്പോലീത്ത മാത്യൂസ് മോർ അന്തിമോസ്. സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിന്റെ രണ്ടാം ദിനമായ ഇന്നലെ കത്തീഡ്രലിൽ വിശുദ്ധ മൂന്നിന്മേൽ കുർബാനയ്ക്ക് ശേഷം വചനസന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

Advertisements

മറിയാമിനുണ്ടായിരുന്ന താഴ്മയിലൂടെ മാത്രമേ ഓരോ വിശ്വാസിക്കും ദൈവഭവനത്തിലേക്ക് എത്തിചേരാൻ സാധിക്കൂ. ദൈവത്തിന്റെ ഇഷ്ടം, ദൈവത്തിന്റെ തിരുവചനങ്ങൾ പൂർണമാക്കുവാൻ മറിയം എപ്രകാരം താഴ്മയുള്ളവളായി തീർന്നുവോ അപ്രകാരം വിശ്വാസികൾ എല്ലാവരും താഴ്മയുള്ളവരായിരിക്കണമെന്ന് അദ്ദഹം പറഞ്ഞു. മാത്യൂസ് മോർ അന്തിമോസ്,  ഫാ. സഞ്ചു മാനുവൽ കിടങ്ങേത്ത് എന്നിവർ വചനസന്ദേശം നൽകി. വൈകിട്ട് ഫാ. ജോർജ് കരിപ്പാലിന്റെ നേതൃത്വത്തിൽ ധ്യാനശുശ്രൂഷയും നടത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മെറിറ്റ് ഡേയും വയോജനങ്ങളെ ആദരിക്കലും ഇന്ന്

മണർകാട്: സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിനോട് അനുബന്ധിച്ചുള്ള മെറിറ്റ് ഡേയും ഇടവകയിലെ മുതിർന്ന വയോജനങ്ങളെ ആദരിക്കലും ഇന്ന് നടക്കും. ഇന്ന് വൈകിട്ട് ആറിന് മുംബൈ ഭദ്രാസനാധിപനും അയർലന്റ് പാത്രിയർക്കൽ വികാരിയുമായ തോമസ് മോർ അലക്‌സന്ത്രയോസ്  മെത്രാപ്പോലീത്തയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗം ജില്ലാ കളക്ടർ ജോൺ വി. സാമുവേൽ ഉദ്ഘാടനം ചെയ്യും. പൗരസ്ത്യ സുവിശേഷ സമാജം മെത്രാപ്പോലീത്ത മർക്കോസ് മോർ ക്രിസോസ്റ്റമോസ് മുഖ്യ പ്രഭാക്ഷണം നടത്തും. ഇടവകയിലെ 80 വയസ് കഴിഞ്ഞ വയോധികരെ കളക്ടർ ജോൺ വി. സാമുവേൽ ആദരിക്കും.

ഉന്നത ബഹുമതികൾ ലഭിച്ച ഇടവകാംഗങ്ങളെ ആദരിക്കലും  കഴിഞ്ഞ അദ്ധ്യായന വർഷം ഉന്നതവിജയം കരസ്ഥമാക്കിയ ഇടവകാംഗങ്ങളായ വിദ്യാർത്ഥികൾ, പള്ളിവക സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ എന്നിവർക്ക് മെറിറ്റ് അവാർഡ് വിതരണവും മർക്കോസ് മോർ ക്രിസോസ്റ്റമോസ് നിർവഹിക്കും. മണർകാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  കെ.സി. ബിജു, ജില്ലാ പഞ്ചായത്തംഗം റെജി എം. ഫീലിപ്പോസ്, എന്നിവർ പ്രസംഗിക്കും. കത്തീഡ്രൽ സെക്രട്ടറി വി.ജെ. ജേക്കബ് സ്വാഗതവും  കത്തീഡ്രൽ ട്രസ്റ്റി വർഗീസ് ഐപ്പ് കൃതജ്ഞതയും പറയും.

മണർകാട് ഇന്ന്

കരോട്ടെ പള്ളിയിൽ രാവിലെ ആറിന് വിശുദ്ധ കുർബാന. കത്തീഡ്രലിൽ രാവിലെ 7.30ന് പ്രഭാത പ്രാർഥന. 8.30ന് വിശുദ്ധ മൂന്നിന്മേൽ കുർബാന –  അങ്കമാലി  ഭദ്രാസനത്തിലെ പെരുമ്പാവൂർ മേഖല  മെത്രാപ്പോലീത്ത മാത്യൂസ് മോർ അപ്രേമിന്റെ മുഖ്യകാർമ്മികത്വത്തിൽ. രാവിലെ 11ന് പ്രസംഗം – മാത്യൂസ് മോർ അപ്രേം. ഉച്ചയ്ക്ക് 12ന് മധ്യാഹ്ന പ്രാർഥന. ഉച്ചകഴിഞ്ഞ് 2.30ന് പ്രസംഗം – ഫാ. അഭിലാഷ് ഏബ്രഹാം വലിയവീട്ടിൽ. വൈകിട്ട് അഞ്ചിന് സന്ധ്യാപ്രാർഥന. ആറിന് – മെറിറ്റ് ഡേയും വയോജനങ്ങളെ ആദരിക്കലും.

ചടങ്ങുകൾ തൽസമയം

കത്തീഡ്രലിൻറെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലും (https://facebook.com/manarcadpallyofficial/) യൂട്യൂബ് ചാനലിലും (https://www.youtube.com/c/manarcadstmarys) വെബ്‌സൈറ്റിലും (https://manarcadpally.com) പെരുന്നാളിൻറെ പ്രധാന ചടങ്ങുകൾ തൽസമയം സംപ്രേക്ഷണം ചെയ്യും. എട്ടുനോമ്പ് പെരുന്നാളിൻറെ പ്രധാന ചടങ്ങുകൾ എ.സി.വി., ഗ്രീൻ ചാനൽ മണർകാട് എന്നീ ടെലിവിഷൻ ചാനലുകളിലും ലഭ്യമാണ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.