വൈക്കം : അന്യം നിന്നു പോകുന്ന നാടൻ വിത്തിനങ്ങൾ സംരക്ഷിക്കുകയും, വ്യാപിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടുകൂടിയാണ് വൈക്കം മുനിസിപ്പൽ കൃഷിഭവൻ വിത്ത് കലം എന്ന ആശയം അവതരിപ്പിക്കുന്നത്. കൃഷിഭവന് കീഴിൽ കൃഷി ചെയ്യുന്ന കർഷകർ അവരുടെ വിളവിൽ നിന്ന് കൃഷിഭവനിലേക്ക് ഒരു വിഹിതം വിത്തിനായി നൽകുന്നു.
ആയത് കൃഷിഭവനിൽ സൂക്ഷിച്ചിരിക്കുന്ന വിത്തുകലത്തിൽ നിക്ഷേപിക്കുകയും കൃഷി ചെയ്യാൻ താല്പര്യമുള്ള കർഷകർക്ക് സൗജന്യമായി വിതരണം ചെയ്യുകയും ചെയ്യുന്നു. സൗജന്യമായി വിത്ത് കൃഷിഭവനെ ഏൽപ്പിക്കുന്ന കർഷകരുടെ ഫോട്ടോ സഹിതം കർഷക ഗ്രൂപ്പുകളിൽ ഇടുകയും മാതൃകാ സ്വഭാവത്തിൽ കൂടുതൽ ആളുകൾ വിത്തുകൾ വിതരണം ചെയ്യാൻ സന്നദ്ധരാവുകയും ചെയ്യും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നാടൻ വിത്ത്നങ്ങൾ സംരക്ഷിക്കുന്നതിൽ അപ്പുറം കർഷകർ തമ്മിലുള്ള പൊതുസൗഹാർദവും, പരസ്പര സ്നേഹവും വർദ്ധിപ്പിക്കുന്നതിന് ഇത് കാരണമായിട്ടുണ്ട്. ആനുകൂല്യങ്ങൾ ലഭ്യമാക്കുന്ന പദ്ധതികൾക്ക് അപ്പുറം സാമ്പത്തിക ചിലവില്ലാത്തതും എന്നാൽ പൊതു ശ്രദ്ധ പിടിച്ചു പറ്റിയ ഒരു പദ്ധതിയാണ് “വിത്തുകലം ” പദ്ധതി.