കോട്ടയം : നഗര മധ്യത്തിൽ അർദ്ധരാത്രിയിൽ വിദ്യാർത്ഥിനികൾക്ക് നേരെ സാമൂഹിക വിരുദ്ധൻ്റെ അതിക്രമം. നഗരമധ്യത്തിൽ നടന്ന ഒരു പൊതു പരിപാടിയിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു പെൺകുട്ടികളെ പിന്തുടർന്ന് ശല്യം ചെയ്യുകയായിരുന്നു അക്രമി. ശനിയാഴ്ച രാത്രി പത്തരയോടെ കൂടിയായിരുന്നു സംഭവങ്ങളുടെ തുടക്കം. കോട്ടയം നഗര മധ്യത്തിൽ നടന്ന പൊതു പരിപാടിയിൽ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു പെൺകുട്ടികൾ. തിരുനക്കര മുതൽ പെൺകുട്ടികളെ പിന്തുടർന്ന് ശല്യം ചെയ്യുകയായിരുന്നു സാമൂഹികവിരുദ്ധൻ. അശ്ലീല സംഭാഷണവും മോശമായ ആംഗ്യങ്ങളുമായാണ് ഇയാൾ പെൺകുട്ടികളെ പിന്തുടർന്നിരുന്നത്. ജില്ലാ ജനറൽ ആശുപത്രിക്ക് മുന്നിലെ തട്ടുകടയുടെ ഭാഗത്ത് വെച്ച് പെൺകുട്ടികൾ ഭയന്ന് നിന്നതോടെ, ഇയാളും ഇവർ യാത്ര തുടരുന്നത് കാത്തു നിന്നു. ഈ സമയത്താണ് ജാഗ്രത ന്യൂസ് ലൈവ് സംഘം ഈ സ്ഥലത്ത് എത്തിയത്. തുടർന്ന് പെൺകുട്ടികളെയും സാമൂഹിക വിരുദ്ധനേയും ജാഗ്രത ന്യൂസ് ലൈവ് സംഘം പിന്തുടർന്നു. ഈ സമയം ബി സി എം കോളേജിനു മുന്നിൽ വച്ച് പെൺകുട്ടികൾ ഭയന്ന് നിന്നതോടെ ജാഗ്രത ടീം പോലീസ് കൺട്രോൾ റൂം നമ്പറിൽ വിവരമറിയിച്ചു. തുടർന്ന് പെൺകുട്ടികളുടെ സമീപത്തെത്തി ഇവരെ ആശ്വസിപ്പിച്ചു. അല്പസമയത്തിനകം തന്നെ പോലീസ് സംഘവും സ്ഥലത്ത് എത്തി. തുടർന്ന് പ്രതിയെ പോലീസ് സംഘം കസ്റ്റഡിയിലെടുത്തു. ഇതിനിടെ, സ്ഥലത്ത് എത്തിയ എസ്എഫ്ഐ പ്രവർത്തകർ പ്രതിയെ കയ്യേറ്റം ചെയ്യുകയും ചെയ്തു. പ്രതിയെ പോലീസ് സംഘം കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.