ഏറ്റുമാനൂർ : കാണക്കാരി അമ്പലം ജംഗ്ഷനിൽനാലു വാഹനങ്ങൾ കൂട്ടിയിടിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. പട്ടിത്താനം ഭാഗത്തുനിന്നും കടുത്തുരുത്തി ഭാഗത്തേക്ക് പോയ വാഗണാർ കാറിൽ കാണാക്കാരി റെയിൽവേ ക്രോസ് ഭാഗത്ത് നിന്നും വന്ന വാഹനം ഇടിച്ചു. ഇതേതുടർന്നു നിയന്ത്രണം നഷ്ടപ്പെട്ട വാഗണാർ കാർ എതിർ ദിശയിൽ നിന്നും വന്ന സ്വിഫ്റ്റ് കാറിൽ ഇടിച്ചു. സഡൻ ബ്രേക്കിട്ട സ്വിഫ്റ്റ് കാറിൽ പിന്നാലെ വന്ന മിനി ടിപ്പറും ഇടിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല.
Advertisements